വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രവി ശാസ്ത്രിയുടെ ശമ്പളം കൂട്ടാന്‍ ബിസിസിഐ, പരിശീലകരുടെ പുതിയ പ്രതിഫലം ഇങ്ങനെ

Ravi Shastri Set to Get a Massive Salary Hike in New Contract | Oneindia Malayalam

മുംബൈ: 2021 ട്വന്റി-20 ലോകകപ്പ് വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായെങ്കിലും ശാസ്ത്രിയുടെ നേതൃത്വപാടവത്തില്‍ ബിസിസിഐക്ക് തെല്ലും സംശയമില്ല. അതുകൊണ്ടാകണം പുതിയ കരാറില്‍ രവി ശാസ്ത്രിക്ക് 20 ശതമാനം ശമ്പള വര്‍ധനവ് നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. പുതിയ കരാര്‍ പ്രകാരം പ്രതിവര്‍ഷം പത്തു കോടി രൂപയായിരിക്കും ശാസ്ത്രിയുടെ പ്രതിഫലം.

മുൻപ് ശമ്പളം എട്ടു കോടി രൂപ

2017 -ല്‍ എട്ടു കോടി രൂപ ശമ്പള വ്യവസ്ഥയിലാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന ക്രിക്കറ്റ് പരീശീലകരില്‍ ഒരാളാണ് രവി ശാസ്ത്രി. 2016 -ല്‍ അനില്‍ കുംബ്ലൈ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ പ്രതിവര്‍ഷം 6.6 കോടി രൂപയായിരുന്നു ശമ്പള കരാര്‍.

സപ്പോർട്ടിങ് സ്റ്റാഫുകൾക്കും ശമ്പള വർധനവ്

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പ്രതിവര്‍ഷം അഞ്ചര കോടി രൂപ ബിസിസിഐ പ്രതിഫലം നല്‍കുന്നുണ്ട്.

ശാസ്ത്രിക്ക് പുറമെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളായ ഭരത് അരുണിനും ആര്‍ ശ്രീധറിനും ശമ്പള വര്‍ധനവ് ലഭിക്കും. നിലവില്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനാണ് ഭരത് അരുണ്‍. ആര്‍ ശ്രീധര്‍ ഫീല്‍ഡിങ് പരിശീലകനും. ഇരുവര്‍ക്കും പ്രതിവര്‍ഷം മൂന്നര കോടി രൂപയാകും ക്രിക്കറ്റ് ബോര്‍ഡ് പ്രതിഫലം നല്‍കുക.

നിർണയാക നേട്ടങ്ങൾ

ഇതേസമയം, സഞ്ജയ് ബാംഗറിന് പകരമെത്തിയ പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിന് രണ്ടര മുതല്‍ മൂന്നു കോടി രൂപ വരെയായിരിക്കും വാര്‍ഷിക ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നീണ്ട 72 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കുറിച്ച പരമ്പര ജയമാണ് രവി ശാസ്ത്രിയടങ്ങുന്ന പരിശീലക സംഘത്തിന്റെ നിര്‍ണായക നേട്ടം. 2019 ലോകകപ്പില്‍ സെമി വരെ ടീം നടത്തിയ പ്രയാണത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് പൂര്‍ണ തൃപ്തരാണ്.

സഞ്ജയ് ബാംഗർ പുറത്ത്

എന്നാൽ, സെമിയില്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ സഞ്ജയ് ബംഗാറിന് വിനയായി. നാലാം നമ്പറില്‍ അനുയോജ്യനായ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ കഴിയാതെ പോയതാണ് ബംഗാറിന്റെ ബുക്കിലെ ബ്ലാക്ക് മാര്‍ക്ക്. വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍ എന്നിവരെ വെച്ച് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇന്ത്യ കാത്തിരുന്ന നാലാമന്‍ സഞ്ജു തന്നെ... ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യും!! ഉറപ്പിച്ച് ഗംഭീര്‍

ടീമിലെ പ്രശ്നങ്ങൾ

എന്തായാലും പുതുതായി ചുമതലയേറ്റ വിക്രം റാത്തോര്‍, ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി ശ്രേയസ് അയ്യറെ മനസ്സില്‍ കണ്ടുകഴിഞ്ഞു. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ടീമില്‍ കൂടുതല്‍ അവസരം നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ടെസ്റ്റില്‍ മികച്ച ഓപ്പണിങ് ജോഡിയില്ലാത്തതും ഏകദിനത്തില്‍ ശക്തമായ മധ്യനിരയില്ലാത്തതുമാണ് ഇന്ത്യയുടെ പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം വിക്രം റാത്തോര്‍ അഭിപ്രായപ്പെട്ടിരുന്നു.

ധോണി കളി നിര്‍ത്തണോ? പക്ഷെ ഒന്നു ചെയ്‌തേ തീരൂ... കുംബ്ലെ പറയുന്നു

പടിയിറക്കം

2014 -ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യന്‍ സംഘത്തിനൊപ്പം രവി ശാസ്ത്രി, ഭരത് അരുണ്‍, സഞ്ജയ് ബാംഗര്‍ ത്രയം ആദ്യമായി ഒത്തുച്ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷം ആര്‍ ശ്രീധറും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് 2016 -ല്‍ അനില്‍ കുംബ്ലൈ പരിശീലകനായപ്പോള്‍ ശാസ്ത്രിയും അരുണും തല്‍സ്ഥാനത്ത് നിന്നും മാറി. സഞ്ജയ് ബാംഗര്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി തുടര്‍ന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായതിന് ശേഷമാണ് ബാംഗറിന്റെ പടിയിറക്കം.

Source: Mumbai Mirror

Story first published: Monday, September 9, 2019, 11:33 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X