Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ കരിയര്‍ ഇല്ലാതാക്കിയത് ആ തീരുമാനമാണ്, രോഹിത് അത് ആവര്‍ത്തിക്കരുതെന്ന് രവി ശാസ്ത്രി

ദുബായ്: രോഹിത് ശര്‍മയുടെ പരിക്കില്‍ പ്രതികരണവുമായി ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. അതേസമയം കളിച്ചാല്‍ വീണ്ടും പരിക്കുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ശാസ്ത്രി പറഞ്ഞു. അതേസമയം മെഡിക്കല്‍ ടീമും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് അക്കാര്യം തീരുമാനിക്കുന്നതെന്നും, അതേ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. കോച്ചിംഗ് ടീം ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കാര്യങ്ങള്‍ കോച്ചിന് അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത രോഹിത്തിനുണ്ടെന്ന് പറയുന്നത്.

1

പരിക്കേല്‍ക്കുന്നതിലും വലിയ ആശങ്ക കളിക്കാരനുണ്ടാവില്ല. ചിലപ്പോള്‍ പരിക്കേറ്റിട്ടുണ്ടെങ്കിലും ഒന്ന് കളിച്ച് നോക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം കൊണ്ടാണിത്. അത് വലിയ അപകടം പിടിച്ചതാണ്. നിങ്ങളുടെ പരിക്കിന് അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. നിങ്ങള്‍ 100 ശതമാനം ഫിറ്റാണെങ്കില്‍ മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും ശാസ്ത്രി പറഞ്ഞു. കളിക്കാന്‍ നിങ്ങള്‍ക്കുള്ള ആഗ്രഹം പരിക്കിനെ വഷളാക്കും. അത് ഒരുപക്ഷേ കരിയറിനെ തന്നെ ബാധിക്കുമെന്നും ശാസ്ത്രി പറയുന്നു. അത്തരമൊരു സാഹചര്യത്തിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്ററെന്ന നിലയില്‍ ഇത്തരമൊരു പരിക്ക് ഞാനും നേരിട്ടിട്ടുണ്ട്. എന്റെ കരിയര്‍ എനിക്ക് 1991ല്‍ അവസാനിപ്പിക്കേണ്ടി വന്നു. ഞാന്‍ ഓസ്‌ട്രേലിയയിലേക്ക് കളിക്കാന്‍ പോയപ്പോഴായിരുന്നു അത്. എന്നാല്‍ ഞാനൊരിക്കലും അന്ന് കളിക്കാന്‍ പാടില്ലായിരുന്നു. ഒരു മൂന്നോ നാലോ മാസം വിശ്രമം എടുത്തിരുന്നെങ്കില്‍ അഞ്ച് വര്‍ഷം കൂടുതലായി ഇന്ത്യക്ക് വേണ്ടി എനിക്ക് കളിക്കാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് എനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് പറയുകയാണ്. രോഹിത്തിന്റേതും എന്റേതും സമാനമായ കേസാണ്. പക്ഷേ അന്ന് എനിക്ക് കളിക്കാന്‍ വലിയ ആര്‍ത്തിയായിരുന്നു. ഡോക്ടര്‍മാര്‍ പലവട്ടം എന്നോട് പോകരുതെന്ന് പറഞ്ഞതാണ്. അത് എന്റെ കരിയര്‍ ഇല്ലാതാക്കി.

രോഹിത് ഇന്ത്യയുടെ സുപ്രധാന കളിക്കാരനാണ്. അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ തിരക്ക് കൂട്ടരുത്. പതിയെ പരിക്കെല്ലാം ഭേദമായതിന് ശേഷം മാത്രം രോഹിത് തിരിച്ചുവന്നാല്‍ മതിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം രോഹിത്തിനെ ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് പരിശോധിച്ച് വരികയാണ്. രോഹിത്തിന്റെ പരിക്ക് മെഡിക്കല്‍ ടീം ഇന്ന് പരിശോധിക്കും. അതിന് ശേഷം കളിക്കാന്‍ താരത്തിന് സാധിക്കുമോ എന്ന കാര്യം വിലയിരുത്തുമെന്നും ബിസിസിഐ പറഞ്ഞു. തുടയുടെ പിന്‍ഭാഗത്തുള്ള ഞരമ്പിനേറ്റ ഇത്തരം പരിക്കാണ് രോഹിത്തിനുള്ളത്. റണ്ണിംഗാണ് ഇക്കാര്യത്തില്‍ പരിശോധിക്കുക.

Story first published: Sunday, November 1, 2020, 12:27 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+