Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയില്‍ നാണക്കേടില്ല; മാക്‌സ്‌വെലിന് മറുപടി നല്‍കിയും രവിശാസ്ത്രി

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് സീരീസില്‍ 3-0 എന്ന നിലയില്‍ ഇന്ത്യ പിറകിലായിപ്പോയതില്‍ നാണക്കേടില്ലെന്ന് ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രി. കാന്‍ബറയില്‍ നടക്കുന്ന നാലാം ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രവിശാസ്ത്രി.

12 മാസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമിനെയും ഇപ്പോഴത്തെ ടീമിനെയും എനിക്കറിയാം. ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മൂന്നു തുടര്‍ തോല്‍വിയില്‍ യാതൊരു നാണക്കേടുമില്ല. ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബാറ്റ്‌സ്മാന്‍മാര്‍ നല്ലനിലയില്‍ കളിക്കുമ്പോള്‍ ബൗളര്‍മാര്‍ വേണ്ടത്ര രീതിയില്‍ ശോഭിച്ചില്ലെന്ന് രവിശാസ്ത്രി പറഞ്ഞു.

ravishastri-dhoni-new-bluru

ബൗളര്‍മാര്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. 309, 308, 295 എന്ന രീതിയില്‍ ആദ്യ മൂന്ന് ഏകദിനത്തിലും ഇന്ത്യ റണ്‍സ് നേടിയിട്ടും പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ റെക്കോര്‍ഡിനുവേണ്ടിയാണ് കളിക്കുന്നതെന്ന ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെലിന്റെ ആരോപണത്തിനും ശാസ്ത്രി പ്രതികരിച്ചു.

ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറിക്കടുത്തുള്ളപ്പോള്‍ മെല്ലപ്പോക്ക് നയമല്ല സ്വീകരിച്ചത്. 83 റണ്‍സിനുശേഷം 24 പന്തിലാണ് രോഹിത് ആദ്യ കളിയില്‍ സെഞ്ച്വറി നേടിയത്. രണ്ടാം മത്സരത്തില്‍ 86ല്‍ നിന്നും 100 എത്താന്‍ 21 പന്തുകള്‍ മാത്രമാണ് നേരിട്ടത്. സെഞ്ച്വറി നേടിയ വിരാട് കോലി അവസാന 16 റണ്‍സ് നേടാന്‍ 15 പന്താണ് നേരിട്ടതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 17, 2017, 14:14 [IST]
Other articles published on May 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+