വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനു റായുഡുവിനും പ്രതീക്ഷ... ഏതു നിമിഷവും ലോകകപ്പ് ടീമിലെത്താം!! പറഞ്ഞത് കോച്ച് തന്നെ

15 അംഗ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല

By Manu
പന്തിനു റായുഡുവിനും പ്രതീക്ഷ

ദുബായ്: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവും തഴയപ്പെട്ടതായിരുന്നു ലോകകപ്പിലെ പ്രധാന സര്‍പ്രൈസ്. പന്തിനു പകരം ദിനേഷ് കാര്‍ത്തികും റായുഡുവിനു പകരം വിജയ് ശങ്കറുമാണ് ടീമിലെത്തിയത്. മികച്ച ഫോമിലുള്ള പന്തിനെയും മല്‍സരപരിചയവും മികച്ച റെക്കോര്‍ഡുമുള്ള റായുഡുവിനെയും ഒഴിവാക്കിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ലോകകപ്പ്: തുറുപ്പുചീട്ടിനെ തഴഞ്ഞ ഇന്ത്യ... തീരുമാനം അദ്ഭുതപ്പെടുത്തിയെന്ന് പോണ്ടിങ്ലോകകപ്പ്: തുറുപ്പുചീട്ടിനെ തഴഞ്ഞ ഇന്ത്യ... തീരുമാനം അദ്ഭുതപ്പെടുത്തിയെന്ന് പോണ്ടിങ്

പന്തും റായുഡുവുമടക്കം ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന താരങ്ങള്‍ നിരാശരാവരുതെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കി. മേയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ലോകകപ്പ് അരങ്ങേറുന്നത്.

പ്രതീക്ഷ കൈവിടരുത്

പ്രതീക്ഷ കൈവിടരുത്

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം പിടിക്കാനായില്ലെന്നു കരുതി താരങ്ങള്‍ നിരാശരാവരുതെന്ന് ശാസ്ത്രി പറഞ്ഞു. ഏതു നിമിഷവും അവര്‍ക്ക് ലോകകപ്പ് സംഘത്തിനൊപ്പം ചേരാനുള്ള അവസരം ലഭിച്ചേക്കാം. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്നത് ഒരു തമാശയായി മാത്രം കണ്ടാല്‍ മതി. ലോകകപ്പിനിടെ ചില കളിക്കാര്‍ക്കു പരിക്കേല്‍ക്കാനിടയുണ്ട്. അതു കൊണ്ടു തന്നെ ആരെയാണ്, എപ്പോഴാണ് പകരക്കാരനായി ടീമിലേക്കു വിളിക്കുകയെന്ന് പറയാനാവില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

സെലക്ഷനില്‍ ഇടപെട്ടിട്ടില്ല

സെലക്ഷനില്‍ ഇടപെട്ടിട്ടില്ല

ലോകകപ്പ് ടീം സെലക്ഷനില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നു ശാസ്ത്രി വ്യക്തമാക്കി. എന്തെങ്കിലും അഭിപ്രായമുണ്ടായിരുന്നെങ്കില്‍ അതു ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ആദ്യം അറിയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
15 അംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു പുറത്തിരിക്കേണ്ടിവരും. ഇതു നിര്‍ഭാഗ്യകരം തന്നെയാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. 16 അംഗ ടീമിനെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ബിസിസിഐ ഇക്കാര്യം ഐസിസിയെ അറിയിക്കുകയും ചെയ്തു. ലോകകപ്പ് ദൈര്‍ഘ്യമേറിയ ടൂര്‍മെന്റായതിനാല്‍ തന്നെ 16 പേരെങ്കിലും ടീമില്‍ ആവശ്യമാണെന്നും ശാസ്ത്രി വിശദമാക്കി.

കോലിയെ അമിതമായി ആശ്രയിക്കുന്നില്ല

കോലിയെ അമിതമായി ആശ്രയിക്കുന്നില്ല

ക്യാപ്റ്റന്‍ കോലിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ശാസ്ത്രി തള്ളി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടീമിന്റെ പ്രകടനം നോക്കൂ. രണ്ടോ, മൂന്നോ സ്ഥാനങ്ങള്‍ക്കുള്ളില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുണ്ടായിരുന്നു. ടെസ്റ്റില്‍ ഒന്നാം റാങ്കുകാരാണ് ഇന്ത്യ. ടി20യില്‍ ആദ്യ മൂന്നിനുള്ളിലുണ്ട്. ഏകദിനത്തില്‍ രണ്ടാമതാണ് ഇന്ത്യ. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഇന്ത്യക്കു ഈ നേങ്ങളെല്ലാം കൈവരിക്കാനാവില്ല.
സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരേ പോലെ പെര്‍ഫോം ചെയ്യുന്ന നിരവധി കളിക്കാര്‍ ടീമിലുള്ളതു കൊണ്ടാണിത്. നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും ടീമിന് അവകാശപ്പെട്ടതാണെന്നും ശാസ്ത്രി വിശദമാക്കി.

ഇംഗ്ലണ്ട് ഫേവിറ്റുകള്‍

ഇംഗ്ലണ്ട് ഫേവിറ്റുകള്‍

ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ ആതിഥേയരായ ഇംഗ്ലണ്ടാണെന്നു ശാസ്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീം ഇംഗ്ലണ്ടാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം അവരുടെ ടീം വളരെ സന്തുലിതമാണ്. ഇത്തവണ ലോകപ്പ് അവര്‍ കളിക്കുന്നത് സ്വന്തം നാട്ടിലാണ്. ഇവയെല്ലാം ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ലോകകപ്പില്‍ തങ്ങളുടേതായ ദിവസം ഏതു ടീമിനും ആരെയും തോല്‍പ്പിക്കാം. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഓരോ കളിയിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂവെന്നും കോ്ച്ച് വിശദമാക്കി.

Story first published: Thursday, April 18, 2019, 12:03 [IST]
Other articles published on Apr 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X