വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 ടീമില്‍ സ്ഥിരം കളിക്കുക നാലോ അഞ്ചോ പേര്‍ മാത്രം: രവി ശാസ്ത്രി

Ravi Shastri Says Only 4-5 Players Are Permanent In The T20 team | Oneindia Malayalam

മുംബൈ: കളിക്കാരുടെ പേരും പ്രശസ്തിയും നോക്കി ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. അടുത്തവര്‍ഷം ഓസ്‌ട്രേലിയയിലാണ് ട്വന്റി-20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഏകദിന ടീമിലെ നാലോ അഞ്ചോ താരങ്ങള്‍ മാത്രമേ ട്വന്റി-20 ടീമില്‍ സ്ഥിരമായി ഇരിക്കുകയുള്ളൂ, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി അഭിപ്രായപ്പെട്ടു.

ലക്ഷ്യം ലോകകപ്പ്

2020, 2021 വര്‍ഷങ്ങളില്‍ തുടരെ രണ്ടു ട്വന്റി-20 ലോകകപ്പുകളാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ഓസ്‌ട്രേലിയയില്‍ നടക്കും. രണ്ടാമത്തെ ലോകകപ്പ് ഇന്ത്യയിലും. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ടെസ്റ്റില്‍ നിന്നും ശ്രദ്ധ തെറ്റാതെ ചുറുചുറുക്കാര്‍ന്ന ട്വന്റി-20 ടീമിനെ വാര്‍ത്തെടുക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

ഗാംഗുലിയെ കുറിച്ച്

ലോകകപ്പിന് മുന്‍പ് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. സെലക്ടര്‍മാരും കളിക്കാരും തമ്മിലെ ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കാനും നടപടികളെടുക്കുമെന്ന് രവി ശാസ്ത്രി അറിയിച്ചു. പുതുതായി ചുമതലയേറ്റ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കുറിച്ചും നൂറു നാവാണ് ഇന്ത്യന്‍ പരിശീലകന്. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലാണ്. ഗാംഗുലിയുടെ നിയമനം ഇതു സാധൂകരിക്കുന്നു. ക്രിക്കറ്റിന്റെ ഭരണത്തലപ്പത്തു ഗാംഗുലിയുടെ കടന്നുവരവ് ടീമിന് ഗുണം ചെയ്യും. ഗാംഗുലിയുടെ നേതൃത്വത്തില്‍ ബിസിസിഐ പ്രതാപകാലം തിരിച്ചുപിടിക്കുമെന്നാണ് രവി ശാസ്ത്രിയുടെ പ്രതീക്ഷ.

പഴയ പോര്

നേരത്തെ, പരിശീലക നിയമനത്തില്‍ ഗാംഗുലിയും രവി ശാസ്ത്രിയും പരസ്പരം പോരടിച്ചിരുന്നു. 2016 -ല്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി അനില്‍ കുംബ്ലൈയെ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അന്ന് സമിതി അംഗമായ ഗാംഗുലിയുടെ നിര്‍ബന്ധം കൊണ്ടാണ് കുംബ്ലൈ പരിശീകനായതെന്ന് ശാസ്ത്രി തുറന്നടിച്ചു. ശാസ്ത്രിയുടെ ആ കരുതല്‍ വീഡ്ഢിത്തമാണെന്ന് ഗാംഗുലിയും പരസ്യമായി പ്രതികരിക്കുകയുണ്ടായി.

ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈ

കുംബ്ലൈയ്ക്ക് ശേഷം പരിശീലകൻ

ഒടുവില്‍ ബിസിസിഐ ഇടപെട്ടാണ് ഇരുവരെയും നിശബ്ദരാക്കിയത്. എന്തായാലും 2016 -ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനില്‍ കുംബ്ലൈ 2017 -ല്‍ സ്ഥാനമൊഴിയുന്നത് ക്രിക്കറ്റ് ലോകം കണ്ടു. നായകന്‍ വിരാട് കോലിയുമായുള്ള തര്‍ക്കമായിരുന്നു ഇതിന് കാരണം. ശേഷം രവി ശാസ്ത്രിയാണ് ടീമിന്റെ പരിശീലകനായത്.
അഭിമുഖത്തിനിടെ ധോണിയുടെ കാര്യവും രവി ശാസ്ത്രി സംസാരിച്ചു.

ധോണിയുടെ കാര്യത്തിൽ

വിരമിക്കേണ്ടത് എപ്പോഴാണെന്ന് ധോണിക്കറിയാം. ധോണി ഇപ്പോള്‍ത്തന്നെ വിരമിക്കണമെന്ന് ആളുകള്‍ നിര്‍ബന്ധം പിടിക്കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണാധികാരം ധോണിക്കുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.

Source: TOI

Story first published: Saturday, October 26, 2019, 15:21 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X