Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ധോണിയും ക്യാപ്റ്റന്‍സിയില്‍ എങ്ങനെ വ്യത്യസ്തരായിരിക്കുന്നു; തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ രണ്ടു പേരാണ് എം എസ് ധോണിയും വിരാട് കോലിയും. ഇന്ത്യക്ക് രണ്ട് ലോകകപ്പ് കിരീടവും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമടക്കം മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. കോലിക്ക് ഇതുവരെ ഐസിസി കിരീടങ്ങള്‍ നേടാനായിട്ടില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കാന്‍ നായകനെന്ന നിലയില്‍ കോലിക്കായി. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രവി ഇരുവരുടെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് പറഞ്ഞത്.

'ധോണി സൗമ്യനും ശാന്തനുമാണെങ്കില്‍ കോലി സ്വാഭാവികമായുള്ള അഗ്രസീവ് സ്വഭാവുമുള്ള ആളാണ്. ഇരുവരും വിജയിച്ച നായകന്മാരാണ്'-എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ധോണി തന്നെയാണ് എക്കാലെത്തയും മികച്ച ഇന്ത്യന്‍ നായകന്‍. സീനിയര്‍ താരങ്ങള്‍ പിന്‍വാങ്ങിയ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം അലമാരയിലെത്തിച്ചതോടെയാണ് ധോണി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

ravishastri

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കാനും ധോണിക്കായി. 2013ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയും അലമാരയിലെത്തിക്കാന്‍ ധോണിക്കായി. ഇന്ത്യയെ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ച നായകനാണ് ധോണി. സൗരവ് ഗാംഗുലിയുടെ സുവര്‍ണ്ണ കാലഘട്ടത്തിലും സാധിക്കാതിരുന്ന കാര്യമാണ് ധോണി നേടിയെടുത്തത്. ഫിനിഷറെന്ന നിലയില്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി മാറിയ ധോണി വിക്കറ്റിന് പിന്നിലും നേടിയെടുത്ത റെക്കോഡുകള്‍ നിരവധി.

ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടിയ നായകനാണ് ധോണി. എന്നാല്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ ധോണിക്കും സംഘത്തിനും മടങ്ങേണ്ടി വന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ കോലിക്ക് സാധിച്ചില്ല. ഒട്ടുമിക്ക ടൂര്‍ണമെന്റിലും സെമിയും ഫൈനലും കളിക്കാന്‍ കോലി നായകനായുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ടെങ്കിലും കിരീടം സ്വന്തമാക്കാനായിട്ടില്ല.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് ജയവും ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നേടിക്കൊടുത്ത നായകനെന്ന ബഹുമതി കോലിയുടെ പേരിലാണ്. ഐപിഎല്ലിലും ഇതുവരെ കിരീടം നേടാന്‍ കോലിക്കായിട്ടില്ല. ഐപിഎല്ലിന് ശേഷം നടക്കുന്ന ഓസീസ് പരമ്പര കോലിക്ക് നിര്‍ണ്ണായകമാണ്. 2019ല്‍ ഓസീസില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചത് കോലിക്ക് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം.

Story first published: Monday, November 2, 2020, 12:39 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+