വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിണക്കമില്ല, പക്ഷെ അഭിപ്രായ വ്യത്യാസങ്ങളുണ്ട് — പുതിയ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

Difference In Opinion Cannot Be Seen As A conflict: Ravi Shastri | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടോ? ഈ ചോദ്യം വെറും കെട്ടുകഥയെന്നാണ് പരിശീലകന്‍ രവി ശാസ്ത്രി മുന്‍പ് പറഞ്ഞത്. പക്ഷെ ശാസ്ത്രി ഇപ്പോള്‍ പറയുന്നു, ഇരു താരങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ടെന്ന്. എന്നാല്‍ ഇതിനെ പടലപ്പിണക്കമായി കരുതാനാവില്ല. ടീമിലെ അംഗങ്ങള്‍ തമ്മില്‍ വിവിധ വിഷയത്തില്‍ ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളും വേണമെന്നാണ് ശാസ്ത്രിയുടെ പക്ഷം. എല്ലാവരും ഒരേ നിര്‍ദ്ദേശം പാലിക്കുന്നതിനോട് ഇന്ത്യന്‍ പരിശീലകന് യോജിപ്പില്ല.

അഭിപ്രായ വ്യത്യാസങ്ങൾ വേണം

ടീമിലെ താരങ്ങള്‍ക്ക് സ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി അറിയിച്ചു. ചര്‍ച്ചകളിലൂടെ മാത്രമേ പുതിയ തന്ത്രങ്ങള്‍ പിറക്കുകയുള്ളൂ, ആവിഷ്‌കരിക്കാനാവുകയുള്ളൂ. ടീമില്‍ ഓരോരുത്തരുടെയും ആശയം കേള്‍ക്കണം. കൊള്ളാമെന്ന് തോന്നിയാല്‍ നടപ്പിലാക്കണം. ഒരുപക്ഷെ കൂട്ടത്തില്‍ ഏറ്റവും ജൂനിയര്‍ താരത്തിന്റെ പക്കലായിരിക്കും കൂടുതല്‍ പ്രായോഗികമായ ആശയമുണ്ടാവുകയെന്ന് രവി ശാസ്ത്രി സൂചിപ്പിച്ചു.

അന്ന് നിഷേധിച്ചു

ചര്‍ച്ചകളിലൂടെ മാത്രമേ ഇത്തരം ആശയങ്ങള്‍ക്ക് പ്രധാന്യം ലഭിക്കുകയുള്ളൂ. എന്നാല്‍ ചര്‍ച്ചയ്ക്കിടെയുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിണക്കമായി കരുതാനാവില്ല — രവി ശാസ്ത്രി വ്യക്തമാക്കി.
നേരത്തെ വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുന്‍പാണ് കോലി– രോഹിത്തും തമ്മില്‍ തര്‍ക്കമുണ്ടെന്ന വിഷയം പുറത്തുവന്നത്. എന്നാല്‍ അന്ന് ഇക്കാര്യം പരിശീലകനായ രവി ശാസ്ത്രി പാടെ നിഷേധിച്ചു.

പടലപ്പിണക്കങ്ങളില്ല

നിലവില്‍ ടീമംഗങ്ങള്‍ തമ്മില്‍ യാതൊരു പിണക്കവുമില്ലെന്ന് കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിലും ശാസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 'കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു സഞ്ചാരം മുഴുവന്‍. ഓരോ മത്സരവും ഒറ്റക്കെട്ടായാണ് ടീം കളത്തിലിറങ്ങുന്നത്. വിജയങ്ങളില്‍ ആഘോഷിക്കാനും പരാജയങ്ങളില്‍ പിന്തുണയ്ക്കാനും താരങ്ങള്‍ യാതൊരു മടിയും കാട്ടാറില്ല', ഇന്ത്യന്‍ പരിശീലകന്‍ ചൂണ്ടിക്കാട്ടി.

അക്കാര്യം മാത്രം ഇനിയും പറയരുത്.. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ച് ഷക്കീബ്

ടീമിനെ കൂടുതൽ പ്രോത്സാഹിപ്പിക്കണം

ഇതേസമയം, നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പകരം ടീമിനെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം. നിലവില്‍ എക്കാലത്തേയും മികച്ച സ്ഥിരതയും പ്രകടനവുമാണ് ഇന്ത്യന്‍ സംഘം കാഴ്ച്ചവെക്കുന്നതെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. നിലവില്‍ 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് രവി സാസ്ത്രിയുടെ പുതുക്കിയ കാലാവധി.

'മാന്യത വാങ്ങാന്‍ കിട്ടില്ല', സ്മിത്തിനെതിരെ ആരാധകരുടെ രോഷം

സഞ്ജയ് ബാംഗർ പുറത്ത്

ശാസ്ത്രിക്ക് ഒപ്പം ബൗളിങ് പരിശീലകനായി ഭരത് അരുണും ഫീല്‍ഡിങ് പരിശീലകനായി ആര്‍ ശ്രീധറും തുടരും. ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായ സാഹചര്യം മുന്‍നിര്‍ത്തി സഞ്ജയ് ബാംഗറിനെ മാത്രം മാറ്റാനാണ് ബിസിസിഐ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ബാംഗറിന് പകരം വിക്രം റാത്തോറാണ് ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍.

Story first published: Wednesday, September 11, 2019, 14:52 [IST]
Other articles published on Sep 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X