Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഗവാസ്‌കറെ 'മുംബൈ ബ്രാഡ്മാന്‍' എന്നാണ് വിളിച്ചിരുന്നത്- ഓര്‍മ പങ്കുവെച്ച് രവി ശാസ്ത്രി

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പിറവിയെടുത്ത മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഏത് മൈതാനത്തും തിളങ്ങുന്ന ക്ഷമാ ശീലനായ ക്ലാസിക് ബാറ്റ്‌സ്മാനാണ് ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിട്ട ആദ്യ ബാറ്റ്‌സ്മാനായ ഗവാസ്‌കര്‍ അവതാരകനായും കമന്റേറ്ററായും ഇന്നും ക്രിക്കറ്റില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുള്ള സുനില്‍ ഗവാസ്‌കറുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രി.

ഗവാസ്‌കര്‍ തിളങ്ങി നിന്നിരുന്ന സമയത്ത് 'മുംബൈ ബ്രാഡ്മാന്‍' എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നതെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഗവാസ്‌കറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തുന്നത്. 'ഞാന്‍ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനാണ് സുനില്‍ ഗവാസ്‌കര്‍. അദ്ദേഹത്തിന് കീഴില്‍ കളിക്കുകയെന്നത് വലിയ അംഗീകാരമായിരുന്നു. വളരെ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരേ 13 സെഞ്ച്വറിയെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ കാണിക്കുന്നതാണ്. അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ 'മുംബൈ ബ്രാഡ്മാന്‍' എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

ravishastri-sunilgavaskar

ആ കാലഘട്ടത്തില്‍ 34 സെഞ്ച്വറി അതില്‍ 13ഉും വെസ്റ്റ് ഇന്‍ഡീസിനെതിരേ എന്നത് മഹത്തായ കാര്യമാണ്. സണ്ണിയുടെ പോട്രയ്റ്റ് ചിത്രം പ്രകാശനം ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്. സണ്ണിക്കായുള്ള ട്രിബ്യൂട്ടാണിത്'-ഇന്ത്യന്‍ ക്രിക്കറ്റിന്റെ 71 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമായി ബിസിസിഐ ഏര്‍പ്പെടുത്തിയ ഗവാസ്‌കറിന്റെ പോട്രെയ്റ്റ് ചിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

ഇന്ത്യക്കുവേണ്ടി 125 ടെസ്റ്റില്‍നിന്ന് 51.12 ശരാശരിയില്‍ 10122 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. 34 സെഞ്ച്വറിക്ക് പുറമെ 45 അര്‍ധ സെഞ്ച്വറിയും ടെസ്റ്റില്‍ അദ്ദേഹം നേടി. പുറത്താവാതെ 236 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍. 108 ഏകദിനത്തില്‍ നിന്ന് 35.13 ശരാശരിയില്‍ 3092 റണ്‍സും 348 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 25834 റണ്‍സും 151 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4594 റണ്‍സും ഗവാസ്‌കറിന്റെ പേരിലുണ്ട്. ഇന്ത്യക്ക് പുറത്ത് ഗവാസ്‌കറിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയിരുന്നത്.

Story first published: Thursday, January 7, 2021, 14:43 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+