Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെ ചെയര്‍മാനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നും രവി ശാസ്ത്രി രാജിവെച്ചു!

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റിയിലെ മാധ്യമ പ്രതിനിധിയാണ് രവി ശാസ്ത്രി. കഴിഞ്ഞ ആറ് വര്‍ഷമായി ഈ കമ്മിറ്റിയിലെ അംഗമാണ് ശാസ്ത്രി. ലെഗ് സ്പിന്‍ ഇതിഹാസവും ഇന്ത്യന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രിയെ മറികടന്നാണ് അനില്‍ കുംബ്ലെ നിയമിതനായത്. ഇത് സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ നിയമനവും ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നുള്ള രവി ശാസ്ത്രിയുടെ രാജിയും തമ്മില്‍ ബന്ധമില്ല എന്നാണ് അറിയുന്നത്. ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജിവെച്ചേക്കുമെന്ന് ശാസ്ത്രി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

ravi-shastri-kumble

അതേസമയം ചെയര്‍മാനായി താന്‍ തുടരാനാണ് അനില്‍ കുംബ്ലെയുടെ തീരുമാനം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനില്‍ കുംബ്ലെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ടീമുകളുടെ പരിശീലകരും മറ്റും കമ്മിറ്റിയില്‍ തുടരുന്ന സാഹചര്യം ഉളളതിനാല്‍ തല്‍ക്കാലം രാജിവെക്കേണ്ട കാര്യമില്ല എന്നാണ് കുംബ്ലെയുടെ തീരുമാനം.

Read Also: രവി ശാസ്ത്രി വിഡ്ഡികളുടെ ലോകത്തെന്ന് ഗാംഗുലി; മറ്റ് താരങ്ങള്‍ രണ്ട് തട്ടില്‍!

ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്‍, ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ സ്്‌ട്രോസ്, ഇന്ത്യ എ ടീം കോച്ച് രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെല്ലാം ഐ സി സി കമ്മിറ്റിയില്‍ ഉള്ളവരാണ്. രണ്ട് സ്ഥാനങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കുംബ്ലെയ്ക്കും തടസ്സമൊന്നും ഇല്ല. കുംബ്ലെ രാജിവെക്കുന്ന സാഹചര്യം ഉണ്ടായാല്‍ പകരം ഗാംഗുലി ചെയര്‍മാനായേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ജൂലൈ രണ്ടിന് നടക്കുന്ന ഐ സി സി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായേക്കും.

Story first published: Friday, July 1, 2016, 12:03 [IST]
Other articles published on Jul 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+