For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി-ഗാംഗുലി പ്രശ്‌നം, എന്താണ് സംഭവിച്ചത്? വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തായി ഏറ്റവും ചര്‍ച്ചയായ വിഷയമാണ് സൗരവ് ഗാംഗുലി-വിരാട് കോലി അഭിപ്രായ ഭിന്നത. കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും മാറ്റിയതും പിന്നാലെ ഗാംഗുലിയുടെ വാദങ്ങളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോലി പൊളിച്ചതുമെല്ലാം വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് തോന്നിച്ചെങ്കിലും കോലിയുടെ പ്രശ്‌നം ബിസിസി ഐ പരിഹരിച്ചുകൊള്ളാമെന്ന നിലപാടിലേക്ക് ഗാംഗുലിയെത്തിയതോടെ എല്ലാം കെട്ടടങ്ങി.

1


രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന്റെ വരവോടെ കോലിക്ക് പഴയ സ്ഥാനം ടീമില്‍ നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം. കോലിയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്ന് പറയാം. ഇപ്പോഴിതാ കോലി-ഗാംഗുലി വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രണ്ട് കൂട്ടരും തമ്മിലുള്ള ആശയവിനിമയക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് രവി ശാസ്ത്രി വിലയിരുത്തിയത്.

'വിരാട് തന്റെ ഭാഗങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ബോര്‍ഡ് പ്രസിഡന്റ് സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്. നല്ല ആശയവിനിമയം പരസ്പരം ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ നന്നായി കൈകാര്യം ചെയ്യാനാവും'-രവി ശാസ്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഗാംഗുലി-കോലി ബന്ധം തുടക്കം മുതല്‍ അത്ര മികച്ചതായിരുന്നില്ല. ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് അനില്‍ കുംബ്ലെയെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയത്. എന്നാല്‍ കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് കുംബ്ലെ പാതിവഴിയില്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇതില്‍ ഗാംഗുലിക്കുള്ള അതൃപ്തിയുടെ ഭാഗമായാണ് ഇപ്പോഴുള്ള പ്രതികാര നടപടിയെന്ന് കോലി ആരാധകര്‍ പറയുന്നത്.

2

വിരാട് കോലിയുടെ നായകമികവിനെ രവി ശാസ്ത്രി പ്രശംസിച്ചു. 'എന്നെ പലപ്പോഴും ഞാന്‍ വിരാടില്‍ കണ്ടിട്ടുണ്ട്. ആത്മവിശ്വാസവും പോരാട്ടവീര്യവുമെല്ലാം അവനില്‍ ധാരാളമുണ്ട്. ഞാനും വിരാടുമായി നല്ല ബന്ധമാണുള്ളത്. ഒരേ പോലെ ചിന്താഗതിയുള്ള രണ്ട് പേര്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ മികച്ച ഫലം സൃഷ്ടിക്കാനാവും'-രവി ശാസ്ത്രി പറഞ്ഞു. കോലി-രവി ശാസ്ത്രി കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ്.

ഇരുവരുടെയും കൂട്ടുകെട്ടില്‍ ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ ചരിത്ര കുതിപ്പാണ് നടത്തിയത്. രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ടിലും ചരിത്ര കുതിപ്പാണ് ഇന്ത്യ നടത്തിയത്. 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ടി20 ലോകകപ്പിലും ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും കിരീടത്തിലേക്കെത്തിക്കാന്‍ ഈ കൂട്ടുകെട്ടിനായില്ല.

3

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വളര്‍ച്ചയാണ് എടുത്തുപറയേണ്ടത്. മികച്ച പേസര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ ഇന്ത്യക്കുള്ളത് രവി ശാസ്ത്രിയുടെ അധ്വാനത്തിന്റെ ഫലമാണെന്ന് പറയാം. എന്നാല്‍ കോലി-രവി ശാസ്ത്രി കൂട്ടുകെട്ട് ഏകാധിപത്യമാണ് കാട്ടുന്നതെന്ന തരത്തില്‍ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലം തന്നെയായിരുന്നു ഈ കൂട്ടുകെട്ട്.

കോലിയുടെ സമീപകാല ബാറ്റിങ് പ്രകടനം മോശമാണ്. രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറി നേടാത്ത കോലി തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കോലിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പര നേടാനായാല്‍ കോലിക്കത് മധുര പ്രതികാരമായിരിക്കുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 558 റണ്‍സ് നേടാന്‍ കോലിക്കായിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. കോലിയുടെ ഫോം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Friday, December 24, 2021, 9:57 [IST]
Other articles published on Dec 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+