Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരായ ബാറ്റിങ്ങില്‍ ഒരു സര്‍പ്രൈസ്; എന്താണത്?; വെളിപ്പെടുത്തലുമായി രവിശാസ്ത്രി

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്ത് ഒന്നിന് എഡ്ജ്ബാസ്റ്റണില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ചാണ് ആരാധകരുടെ ആശങ്ക. വിദേശ പിച്ചുകളില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ ടീം അത് ആവര്‍ത്തിക്കുമോ എന്ന മുന്നറിയിപ്പു കൂടിയായിരുന്നു സന്നാഹ മത്സരം.

ഇംഗ്ലണ്ടിന്റെ മികവുള്ള കളിക്കാരുമായി ഏറ്റുമുട്ടുമ്പോള്‍ വിരാട് കോലിയുടെ ഇന്ത്യന്‍ ടീമിന് അത് കടുത്ത അഗ്നിപരീക്ഷയായിരിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാതെ ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ഇതിനിടെയാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പരിശീലകന്‍ രവിശാസ്ത്രി രംഗത്തെത്തിയത്.

ravishastri

ജയിക്കണമെങ്കില്‍ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കണമെന്നാണ് കോലിക്കും കൂട്ടര്‍ക്കും കോച്ച് നല്‍കിയ നല്‍കിയ നിര്‍ദ്ദേശം. ദക്ഷിണാഫ്രക്കയില്‍ ഇന്ത്യ അത് പ്രകടമാക്കിയതാണ്. അത് ഇംഗ്ലണ്ടിലും തുടരണം. ചുവപ്പു പന്തിലും വെളുത്തപന്തിലുമുള്ള ആധിപത്യം തുടരുകയെന്നത് വെല്ലുവിളിയായിരിക്കും. സന്ദര്‍ശനം നടത്തുന്ന ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. സൗത്ത് ആഫ്രിക്കയ്ക്ക് ശ്രീലങ്കയില്‍ സംഭവിച്ച തോല്‍വി ശാസ്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.

ടീമിന്റെ ബാറ്റിങ്ങില്‍ ആശങ്കപ്പെടാനില്ലെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍. ഫോമിലല്ലാത്ത പൂജാരയെ കളിപ്പിക്കുമെന്ന സൂചനയും അദ്ദേഹം തരുന്നുണ്ട്. പൂജാരയ്ക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ ഒരു മത്സരം മതി. കെഎല്‍ രാഹുല്‍ കളിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ മൂന്നാം ഓപ്പണറായാണ് വിശേഷിപ്പിക്കുന്നത്. ആദ്യ നാലില്‍ എവിടെ വേണമെങ്കിലും രാഹുലിന് കളിക്കാം. ഫ് ളക്‌സിബിള്‍ ആ ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യയ്ക്കുണ്ട്. കളിയില്‍ നിങ്ങളെ സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും ശാസ്ത്രി ആരാധകരോടായി പറഞ്ഞു.

Story first published: Monday, July 30, 2018, 12:09 [IST]
Other articles published on Jul 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+