'എപ്പോഴും നിങ്ങള്‍ തോക്കിന്‍മുനയിലായിരിക്കും', പരിശീലകനെന്ന നിലയിലെ വെല്ലുവിളിയെക്കുറിച്ച് രവി

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് രവി ശാസ്ത്രി. അനില്‍ കുംബ്ലെ പടിയിറങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയ രവി ശാസ്ത്രി അതുല്യ നേട്ടങ്ങളിലേക്കാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഇക്കാലയളവില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യന്‍ ടീമിന് നേടിക്കൊടുക്കാനായില്ലെങ്കിലും ടെസ്റ്റില്‍ ചരിത്ര നേട്ടം സമ്മാനിക്കാന്‍ രവിക്കായി.

കോലിയും രോഹിതും ജയവര്‍ധനയും സംഗക്കാരയും പോലെ, ഒരു പ്രശ്‌നവുമില്ല- സല്‍മാന്‍ ബട്ട്കോലിയും രോഹിതും ജയവര്‍ധനയും സംഗക്കാരയും പോലെ, ഒരു പ്രശ്‌നവുമില്ല- സല്‍മാന്‍ ബട്ട്

ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്കെത്തിക്കുന്നതോടൊപ്പം ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യയെ ടെസ്റ്റ് പരമ്പര നേട്ടത്തിലേക്ക് എത്തിക്കാനും രവിക്ക് സാധിച്ചു. ഇക്കാലയളവില്‍ ന്യൂസീലന്‍ഡ്,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിനെ പരിമിത ഓവര്‍ പരമ്പര നേട്ടത്തിലേക്ക് എത്തിക്കാനും രവി ശാസ്ത്രിക്കായി.

ടി20യില്‍ രോഹിത് നായകനായി തിളങ്ങിയാല്‍ ഏകദിന ക്യാപ്റ്റന്‍സ്ഥാനവും നല്‍കണം- മദന്‍ ലാല്‍

ഒരു തവണ പരിശീലകസ്ഥാനം നീട്ടിക്കിട്ടിയ രവിക്ക് ഇനിയൊരു അവസരം കൂടി ലഭിക്കുക പ്രയാസമാണ്. ഇത് മുന്നില്‍ക്കണ്ട് തന്നെയാണ് പരിശീലകനായി ഇനി തുടരാന്‍ ഇല്ലെന്ന് രവി ശാസ്ത്രി തന്നെ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകനായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ നേരിട്ട പ്രധാന വെല്ലുവിളി എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവിയുടെ തുറന്ന് പറച്ചില്‍.

എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

'ഇന്ത്യയിലെ ആരാധകര്‍ക്ക് കോവിഡ് ആണോ അല്ലെയോ എന്നത് പ്രശ്‌നമല്ല. അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് ജയിക്കാനും സ്‌കോര്‍ നേടാനും മാത്രമാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുകയെന്നത് ബ്രസീല്‍,ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാവുന്നത് പോലെയാണ്. എപ്പോഴും നിങ്ങള്‍ തോക്കിന്‍മുനയിലായിരിക്കും. തുടര്‍ച്ചയായി ആറ് മാസം ഗംഭീര പ്രകടനം നടത്തി 36 റണ്‍സിന് പുറത്തായാല്‍ അവര്‍ നിങ്ങളെ വെടിവെക്കും. അതിനാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിജയിക്കാനാവണം. അല്ലെങ്കില്‍ നിങ്ങളെ അവര്‍ തിന്ന് കളയും. ആത്മാവിനെപ്പോലെ ഒരു മറ നിങ്ങള്‍ക്കാവശ്യമാണ്'-രവി ശാസ്ത്രി പറഞ്ഞു.

ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര

ഇന്ത്യയിലെ ആരാധകരെത്തന്നെയാണ് രവി ശാസ്ത്രി ഉന്നം വെച്ചതെന്ന് വ്യക്തം. ഇന്ത്യക്ക് ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുണ്ട്. ടീം തോല്‍ക്കുന്ന സാഹചര്യങ്ങള്‍ കടുത്ത വിമര്‍ശനങ്ങളും ട്രോളും ഏറ്റുവാങ്ങേണ്ടിവരും. മത്സരം നടന്നുകൊണ്ടിരിക്കെ ഉറങ്ങിയ രവിക്കെതിരേ വലിയ വിമര്‍ശനവും ട്രോളും ഉയര്‍ന്നിരുന്നു. കൂടാതെ രവിയുടെ ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടിയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നായകന്‍ വിരാട് കോലിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ രവി ശാസ്ത്രിക്കായിരുന്നു. ഇത് ഇന്ത്യന്‍ ടീമിന് വലിയ ഗുണം ചെയ്തിട്ടുമുണ്ട്.

ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

ഇന്ത്യന്‍ ടീമില്‍ കോലിയുടെയും രവി ശാസ്ത്രിയുടെയും ഏകാധിപത്യമാണെന്നും ഇതില്‍ ടീമിലെ മറ്റുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലേയിങ് 11നെ തീരുമാനിക്കുമ്പോഴും മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ഏകാധിപത്യ രീതിയിലാണ് കോലിയും രവിയും പെരുമാറുന്നതെന്ന് രോഹിത് ശര്‍മ പറഞ്ഞുവെന്നുമെല്ലാം വാര്‍ത്തകളുണ്ട്. എന്തായാലും നിലവില്‍ കോലിക്കും രവി ശാസ്ത്രിക്കുമെതിരേ ടീമിനുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

രവി ശാസ്ത്രി പരിശീലകസ്ഥാനം ഒഴിയുന്നതോടെ മുന്‍ പരിശീലകനും ഇന്ത്യന്‍ നായകനുമായിരുന്ന അനില്‍ കുംബ്ലയെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മില്‍ നല്ല ബന്ധമല്ല. കുംബ്ലെ പരിശീലകസ്ഥാനം ഒഴിഞ്ഞത് തന്നെ കോലിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ്. അതിനാല്‍ത്തന്നെ കുംബ്ലെ തിരിച്ചെത്തിയാല്‍ വിരാട് കോലിക്കത് വലിയ തിരിച്ചടിയായിരിക്കും.

കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

ഇന്ത്യക്ക് കരുത്തിനൊത്ത് ഉയര്‍ന്നാല്‍ ടി20 ലോകകപ്പ് നേടുമെന്നും രവി ശാസ്ത്രി പറഞ്ഞു. 'ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ തയ്യാറാണ്. ഇന്ത്യ മികവിനൊത്ത് ഉയര്‍ന്നാല്‍ ലോകകപ്പ് നേടും. ടെസ്റ്റ് ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം മറന്ന് ടി20 ക്രിക്കറ്റ് ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. ഇതോടുകൂടി അവസാനിപ്പിക്കേണ്ടിവരുന്നതില്‍ സങ്കടമുണ്ട്. മികച്ച പല താരങ്ങളോടും വ്യക്തിത്വത്തങ്ങളോടുമൊപ്പം പ്രവര്‍ത്തിക്കാനായി.ഡ്രസിങ് റൂമിലും മികച്ച നിമിഷങ്ങളാണ് ഉണ്ടായിരുന്നത്'-രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 18, 2021, 15:10 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X