വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ഇതേ രീതിയില്‍ കളിച്ചാല്‍ പണികിട്ടുമെന്ന് സൂചിപ്പിച്ച് രവിശാസ്ത്രി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന താരമാണ് ഋഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്ത പന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും ഉന്നയിക്കുന്നത്. മോശം ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നത് പതിവാക്കിയ താരത്തിനെതിരെ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചു.

പന്ത് ഇതേരീതിയില്‍ മോശം ഷോട്ടുകള്‍ കളിക്കുകയാണെങ്കില്‍ ശിക്ഷ ലഭിക്കുമെന്നാണ് ശാസ്ത്രിയുടെ നിലപാട്. അതേസമയം, ലോക നിലവാരത്തിലുള്ള കളിക്കാരനാണ് പന്ത് എന്നും ടീം മാനേജ്‌മെന്റ് താരത്തിന് പിന്തുണ നല്‍കുമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പന്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് അദ്ദേഹം യോജിച്ചില്ല. പകരം കളിക്കാരനെന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരിക തന്റെ ഉത്തരവാദിത്വമാണെന്നും ശാസ്ത്രി പറഞ്ഞു.

ravishastri-rishabhpant

പൊച്ചറ്റീനോ ടോട്ടനം വിടുന്നു; പകരമെത്തുന്നത് മുന്‍ യുവന്റസ് കോച്ച് പൊച്ചറ്റീനോ ടോട്ടനം വിടുന്നു; പകരമെത്തുന്നത് മുന്‍ യുവന്റസ് കോച്ച്

പന്തിനെതിരായ വിമര്‍ശനത്തിനും ശാസ്ത്രിക്ക് മറുപടിയുണ്ട്. പണ്ഡിറ്റുമാര്‍ എന്ന് പറയുന്നവര്‍ക്ക് അതുതന്നെയാണ് ജോലി. അവര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍, പന്ത് പ്രത്യേകത നിറഞ്ഞ കളിക്കാരനാണ്. അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ടീം മാനേജ്‌മെന്റ് പന്തിന് പൂര്‍ണ പിന്തുണ നല്‍കി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഏകദിനത്തില്‍ 10 ഇന്നിങ്‌സുകളില്‍ 229 റണ്‍സും ടി20യില്‍ 19 ഇന്നിങ്‌സകളില്‍ 325 റണ്‍സുമാണ് പന്തിന്റെ കരിയറിലെ സമ്പാദ്യം.

Story first published: Thursday, September 26, 2019, 17:02 [IST]
Other articles published on Sep 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X