വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രിക്കറിയാം നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന്

Ravi Shastri ReOpens The Number 4 Debate | Oneindia Malayalam

പൂനെ: ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ ആരിറങ്ങണം? കൃത്യമായൊരു ഉത്തരം മാനേജ്‌മെന്റിന്റെ പക്കല്‍ ഇപ്പോഴുമില്ല. വര്‍ഷം രണ്ടായി നാലാം നമ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്. 2017 -ല്‍ യുവരാജ് സിങ് പുറത്തായതിന് ശേഷം സ്ഥിരമായി ഒരു താരം നാലാം നമ്പറില്‍ ഇറങ്ങിയിട്ടില്ല. കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, മഹേന്ദ്ര സിങ് ധോണി, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ആരും പ്രതീക്ഷ നല്‍കിയില്ല.

ലോകകപ്പിലെ നാലാം നമ്പർ

എന്നിട്ടും ലോകകപ്പായപ്പോള്‍ നാലാം നമ്പറില്‍ കെഎല്‍ രാഹുലിനും വിജയ് ശങ്കറിനും റിഷഭ് പന്തിനും നറുക്കു വീണു. ഇവിടെ കൗതുകകരമായ വേറൊരു കാര്യമുണ്ട്. രാഹുല്‍ ഒഴികെ മറ്റു രണ്ടുപേര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ നാലാം നമ്പറില്‍ കളിച്ച് പരിചയമില്ലായിരുന്നു.

സെമി വരെ നാലാം നമ്പറിനെ ആശ്രയിക്കാതെയാണ് കോലിയും കൂട്ടരും മുന്നേറിയത്. പക്ഷെ ന്യൂസിലാന്‍ഡിന് മുന്‍പില്‍ മുന്‍നിര തകര്‍ന്നു വീണതോടെ ഇന്ത്യയുടെ നാലാം നമ്പര്‍ പ്രശ്‌നം ഒരിക്കല്‍ക്കൂടി വെളിവായി.

ലോകകപ്പിന് ശേഷവും റിഷഭ് പന്ത്

ലോകകപ്പിന് ശേഷവും റിഷഭ് പന്തിനെയായിരുന്നു നാലാം നമ്പറില്‍ ഇന്ത്യ നിയോഗിച്ചത്. തുടരെ അവസരങ്ങള്‍ ലഭിച്ചിട്ടും ടീമിന് അടിത്തറയാകാന്‍ താരത്തിനായില്ല. ഇനിയാര് എന്ന ചോദ്യം മുഴങ്ങിക്കേള്‍ക്കുമ്പോഴും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് സംഭവത്തില്‍ വലിയ ആശങ്കയില്ല. കാരണം ശാസ്ത്രിയുടെ അഭിപ്രായത്തില്‍ നായകന്‍ വിരാട് കോലിയാണ് നാലാം നമ്പറില്‍ ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യനായ താരം.

കോലിയെ ഇറക്കാം

നാലാം നമ്പറില്‍ കോലിയെ ഇറക്കുന്നതാണ് ഏറ്റവും എളുപ്പം. അങ്ങനെ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന് കോലി അറിയപ്പെടും. പക്ഷെ ഈ തീരുമാനം പെട്ടെന്നെടുക്കുന്നത് ശരിയല്ല. ടീമില്‍ മറ്റു താരങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കണം. എന്നിട്ടും ആളെ കിട്ടിയില്ലെങ്കില്‍ കോലിയെ നാലാം നമ്പറില്‍ ഇറക്കാം, ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി വ്യക്തമാക്കി.

ശ്രേയസിനും സാധ്യത

റിഷഭ് പന്തിലുള്ള പ്രതീക്ഷ മാനേജ്‌മെന്റിന് നഷ്ടപ്പെട്ടിട്ടില്ല. നാലാം നമ്പറില്‍ മികവു തെളിയിക്കാന്‍ പന്തിന് കുറച്ചുകൂടി സമയം നല്‍കണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ആവശ്യപ്പെട്ടു. ഇതേസമയം പന്തിനെ മറികടന്ന് ദില്ലി താരം ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കടന്നുവരാനുള്ള സാധ്യതയും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഒരു ജോടി ടീ ഷര്‍ട്ടും ഷൂസും മാത്രം!! അന്ന് അവനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു... ഇതാണ് യഥാര്‍ഥ ബുംറ

അന്വേഷണം അവസാനിച്ചേക്കും

ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ് കാഴ്ച്ചവെച്ച് ടീമിനെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാക്കുന്ന പന്തിനെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകം കണ്ടത്. മറുഭാഗത്ത് അഞ്ചാമതിറങ്ങുന്ന ശ്രേയസാകട്ടെ റണ്ണൊഴുക്ക് നിലനിര്‍ത്തി സ്‌കോറിങ് മുന്നോട്ടു കൊണ്ടുപോകാന്‍ മിക്ക അവസരങ്ങളിലും ടീമിനെ സഹായിക്കുന്നുണ്ട്. ഒരുപക്ഷെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനുള്ള അന്വേഷണം ശ്രേയസില്‍ അവസാനിക്കും, ശാസ്ത്രി അഭിപ്രായപ്പെട്ടു.

വ്യക്തികളല്ല, ടീമാണ് പ്രധാനം

ടെസ്റ്റില്‍ കുല്‍ദീപിനെ ഒഴിവാക്കിയതിനും ഇന്ത്യന്‍ പരിശീലകന്റെ പക്കല്‍ മറുപടിയുണ്ട്. സിഡ്‌നി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് ഇടക്കാലത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീമില്‍ ഇടംകണ്ടെത്താന്‍ കൈക്കുഴ സ്പിന്നറായ കുല്‍ദീപ് പെടാപാട് പെടുകയാണ്.

വ്യക്തികളല്ല ടീമാണ് പ്രധാനം. മികച്ച ടീമിനെ വാര്‍ത്തെടുക്കുമ്പോള്‍ ചില കഠിനമായ തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് കുല്‍ദീപിനെ ഒഴിവാക്കിയ സംഭവത്തില്‍ ശാസ്ത്രി പറഞ്ഞു.

വിഷമസന്ധി

സിഡ്‌നിയില്‍ അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് ടീമിന് പുറത്തുനില്‍ക്കുന്നതില്‍ ദുഃഖമുണ്ട്. നന്നായി കളിച്ചിട്ടും ടീമില്‍ ഇടംലഭിക്കാതിരിക്കുക താരങ്ങളെ സംബന്ധിച്ച് ഏറെ വിഷമകരമായ കാര്യമാണ്. പക്ഷെ ആദ്യം സൂചിപ്പിച്ചതുപോലെ ടീം ഇന്ത്യ എന്നാല്‍ വ്യക്തികളല്ല. എന്നും മികച്ച ടീമിനെ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 10, 2019, 13:31 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X