Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ദ്രാവിഡല്ല, രവി ശാസ്ത്രി ഇന്ത്യന്‍ കോച്ച്!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായ മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു. ലോകകപ്പ് ക്രിക്കറ്റ് മുതല്‍ ടീമിനൊപ്പം ഡയറക്ടറായി കൂടെയുണ്ട് ശാസ്ത്രി. ബീ സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് രവി ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം മുഴുവന്‍ സമയ കോച്ചിനെ പ്രഖ്യാപിക്കുമെന്നും താക്കൂര്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാറാണ് ടീമിന്റെ ബാറ്റിംഗ് കോച്ച്. നിലവില്‍ ഐ പി എല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ കോച്ചാണ് ബംഗാര്‍. ഭാരത് അരുണിനെ ബൗളിംഗ് കോച്ചായും ആര്‍ ശേഖറിനെ ഫീല്‍ഡിംഗ് കോച്ചായും തിരഞ്ഞെടുത്തു. ജൂണ്‍ പത്തിനാണ് ബംഗ്ലാദേശ് പര്യടനം തുടങ്ങുന്നത്. ടെസ്റ്റ് ടീമിനെ കോലിയും ഏകദിന ടീമിനെ എം എസ് ധോണിയും നയിക്കും.

ravi-shastri

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ഡങ്കന്‍ ഫ്ളച്ചറിന്റെ കാലാവധി തീരുന്നത് കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ കോച്ചിനെ തേടുന്നത്. ലോകകപ്പോടെ കാലാവധി തീര്‍ന്ന ഫഌച്ചറിനെ നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്ന് ബി സി സി ഐ അറിയിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പേരും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

1983 ല്‍ ലോകകപ്പ് നേടിയ കപില്‍ ദേവിന്റെ ടീമിലെ അംഗമാണ് ഓള്‍റൗണ്ടറായ രവി ശാസ്ത്രി. 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിക്കാരന്‍, ക്യാപ്റ്റന്‍, ടീം ഡയറക്ടര്‍, കമന്റേറ്റര്‍ തുടങ്ങി ക്രിക്കറ്റില്‍ പല റോളുകളും ശാസ്ത്രി വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരെ ബി സി സി ഐ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Tuesday, June 2, 2015, 13:23 [IST]
Other articles published on Jun 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+