മൂന്നാം നമ്പറില്‍ ഇനി കോലി ഇറങ്ങില്ല!! മറ്റൊരാള്‍, ഞെട്ടിക്കുന്ന മാറ്റം... സൂചന നല്‍കി ശാസ്ത്രി

ദില്ലി: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ടീം ഇന്ത്യക്ക് ഇതു തയ്യാറെടുപ്പിന്റെ സമയമാണ്. ഇത്തവണ കിരീട ഫേവറിറ്റുകളില്‍ ഒന്ന് കൂടിയാ ഇന്ത്യ തങ്ങളുടെ മൂന്നാം ലോക കിരീടമാണ് ഇംഗ്ലണ്ടില്‍ ലക്ഷ്യമിടുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. നിലവിലെ ടീമില്‍ ഒന്നോ രണ്ടോ മാറ്റങ്ങള്‍ മാത്രമേ ഇനി പരമാവധി ഉണ്ടാവാനിടയുള്ളൂവെന്നാണ് സൂചനകള്‍.
ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് തുറുപ്പുചീട്ട് ബുംറയും ഭുവിയുമല്ല!! മറ്റൊരാളെന്ന് മുന്‍ പേസര്‍
അതിനിടെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് കോച്ച് രവി ശാസ്ത്രി സൂചന നല്‍കിയിരിക്കുന്നത്. ടീമിനെ കൂടുതല്‍ കരുത്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

കോലിയുടെ പൊസിഷന്‍ മാറും?
നിലവില്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. കോലിയുടെ പൊസിഷന്‍ മാറ്റിയേക്കുമെന്ന സൂചനയാണ് ശാസ്ത്രി നല്‍കിയിരിക്കുന്നത്. കോലിയിടെ മൂന്നില്‍ നിന്നും നാലിലേക്ക് ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ബാറ്റിങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഇത്തരമൊരു മാറ്റം ടീമിനും കോലിക്കും കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രി.

ബാറ്റിങ് കൂടുതല്‍ ശക്തമാക്കും
കോലി നാലാം നമ്പറിലേക്കു മാറുന്നത് ഇന്ത്യന്‍ ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കുമെന്ന അഭിപ്രായമാണ് ശാസ്ത്രിക്കുള്ളത്. നിലവില്‍ ഇന്ത്യന്‍ ബാറ്റിങ് ആദ്യ മൂന്നു സ്ഥാനക്കാരെ കേന്ദ്രീകരിച്ചാണുള്ളത്.
ഇതു മാറ്റണം. കോലിയെ മൂന്നില്‍ നാലിലേക്കു മാറ്റിയാല്‍ അതു ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കും. ഇന്ത്യയെ ഇതു കൂടുതല്‍ സന്തുലിതമായി മാറ്റുമെന്നാണ് തന്റെ വിശ്വാസമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങെന്നത് വളരെ പ്രധാനമാണെന്നും കോച്ച് പറഞ്ഞു.

തകര്‍ച്ചയെ അതിജീവിക്കേണ്ടതുണ്ട്
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തുകയുള്ളൂ. 18-3, 26-4 എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ച നേരിടുന്നത് ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ വന്‍ തിരിച്ചടിക്കു കാരണമാവും. രണ്ടു ടീമുകളുള്ള പരമ്പരയില്‍ ഇത്തരമൊരു തിരിച്ചടി നേരിട്ടാല്‍ വലിയ പ്രശ്‌നില്ല. എന്നാല്‍ ലോകകപ്പില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്താവുന്നത് അംഗീകരിക്കാനാവില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

മൂന്നാം നമ്പറില്‍ ആര്?
കോലിക്കു പകരം മൂന്നാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ചിലപ്പോള്‍ അമ്പാട്ടി റായുഡുവായിരിക്കാം ഈ പൊസിഷനില്‍ ഇറങ്ങുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. കോലിയുടെ സ്ഥാനത്തു റായുഡുവായിരിക്കുമെന്ന് ഉറപ്പൊന്നുമില്ല. ചിലപ്പോള്‍ മെേറ്റതെങ്കിലും താരമായിരിക്കാം. എന്നാല്‍ ഓപ്പണിങില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യ മൂന്നു സ്ഥാനക്കാരെ വേര്‍ത്തിരിക്കുന്നത് ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കുമെന്നും ശാസ്ത്രി പറഞ്ഞു.

റായുഡുവിനെ പ്രശംസിച്ച് കോച്ച്
റായുഡുവിന്റെ ബാറ്റിങിനെ പ്രശംസിച്ച ശാസ്ത്രി അദ്ദേഹം ലോകകപ്പില്‍ ടീമിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരിക്കുമെന്നും സൂചിപ്പിച്ചു. വളരെ പ്രതിഭയുള്ള താരമാണ് റായുഡു. അപ്രതീക്ഷിതമായ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം. ഇപ്പോഴത്തെ ഫോമില്‍ ലോകകപ്പില്‍ റായുഡുവില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications