വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രി അടുത്ത ആര്‍സിബി കോച്ചാവുമോ? മുന്നിലുള്ളത് രണ്ട് ഓപ്ഷനുകള്‍

ലോകകപ്പോടെ ഇന്ത്യയുമായുള്ള കരാര്‍ അവസാനിക്കും

ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയുകയാണ് രവി ശാസ്ത്രി. ലോകകപ്പ് വരെയാണ് ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. ഇതു കുറച്ചുകൂടി നീട്ടാന്‍ ബിസിസിഐ നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ശാസ്ത്രി ഇതിനു തയ്യാറായിരുന്നില്ല. പരിശീലകനെന്ന നിലയില്‍ ഇന്ത്യക്കൊപ്പം പല നേട്ടങ്ങളും കുറിച്ചാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അക്കൂട്ടത്തിലേക്ക് ഐസിസി ടി20 ലോകകപ്പ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ശാസ്ത്രിയെ സംബന്ധിച്ച് എക്കാലവും അഭിമാനിക്കാവുന്ന കാര്യം കൂടിയായിരിക്കും.

ശാസ്ത്രിയുടെ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകയാണ്. വീണ്ടുമൊരു ടീമിന്റെ കോച്ചായി ശാസ്ത്രിയെ കാണാന്‍ കഴിയുമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോളില്‍ വരുമോയെന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ഇതേക്കുറിച്ച് ദേശീയ മാധ്യമങ്ങളിലും പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

 ഐപിഎല്‍ കോച്ചായേക്കും

ഐപിഎല്‍ കോച്ചായേക്കും

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയുടെ കോച്ചായി രവി ശാസ്ത്രി വരാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇപ്പോഴത്തെ തിരക്കേറിയ ജീവിതെ കുറച്ചു സ്ലോയാക്കാനാണ് ശാസ്ത്രി ആഗ്രഹിക്കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശാസ്ത്രി ഇനി സെലക്ടീവായിരിക്കും. ഐപിഎല്‍ ഫ്രാഞ്ചൈസിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായേക്കും. ഇന്ത്യന്‍ കോച്ചായിരിക്കെ വര്‍ഷത്തിലുടനീളമുള്ള യാത്രകള്‍ ശാസ്ത്രി ഒഴിവാക്കേണ്ട സമയമെത്തിയിരിക്കുകയാണെന്നും അദ്ദേഹവുമായി അടുത്തത ബന്ധം പുലര്‍ത്തുന്നയാള്‍ പറഞ്ഞു.

 ആര്‍സിബിയുടെ കോച്ചാവുമോ?

ആര്‍സിബിയുടെ കോച്ചാവുമോ?

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചായി രവി ശാസ്ത്രി വരുമോയെന്നു പലരും ഉറ്റുനോക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാവില്ലെങ്കിലും അടുത്ത സീസണിലും താന്‍ ആര്‍സിബിക്കൊപ്പമുണ്ടാവുമെന്നു കോലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്തുമോയെന്ന കാര്യം ഉറപ്പില്ല.
കോലിയും ശാസ്ത്രിയും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇരുവരുടെയും മികച്ച കെമിസ്ട്രി കൂടിയാണ് ഇന്ത്യയെ മൂന്നു ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്താന്‍ സഹായിച്ചത്. അതുകൊണ്ടു തന്നെ കോലി ക്ഷണിക്കുകയാണെങ്കില്‍ ശാസ്ത്രി അടുത്ത ആര്‍സിബി കോച്ചാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ആര്‍സിബിയുടെ മാത്രമല്ല ഐപിഎല്ലില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ശാസ്ത്രി വരാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ശാസ്ത്രിയെപ്പോലെ ബഹുമുഖവും ഫലപ്രാപ്തിയുള്ളതുമായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? പുതിയ സീസണില്‍ കോച്ചിങ് സംഘത്തെ അടിമുടി ഉടച്ചുവാര്‍ക്കാനിടയുള്ള ഏതൊരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ ലക്ഷ്യമിട്ടേക്കാമെന്നും ഒരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ വ്യക്തമാക്കി.

 കമന്ററിയിലേക്കു മടങ്ങിയെത്തിയേക്കും

കമന്ററിയിലേക്കു മടങ്ങിയെത്തിയേക്കും

കോച്ചിങ് പോലെ തന്നെ ശാസ്ത്രിക്കു പ്രിയമുള്ള മറ്റൊരു മേഖലയാണ് കമന്ററി. ഇന്ത്യന്‍ കോച്ചാവുന്നതിനു മുമ്പ് വളരെ പ്രശസ്തനായ കമന്റേറ്റര്‍ കൂടിയായിരുന്നു അദ്ദേഹം. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ എംഎസ് ധോണി സിക്‌സറിലൂടെ വിജയറണ്‍സ് കുറിച്ചപ്പോള്‍ കമന്ററി പറഞ്ഞത് ശാസ്ത്രിയായിരുന്നു. ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും ഇന്ത്യന്‍ ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്. പരിശീലക രംഗത്തേക്കു ഇനിയില്ലെന്നു ശാസ്ത്രി തീരുമാനിക്കുകയാണെങ്കില്‍ ഉറപ്പായും അദ്ദേഹത്തിന്റെ അടുത്ത തട്ടകം കമന്ററി തന്നെയായിരിക്കുമെന്നുറപ്പിക്കാം.

ദ്രാവിഡ് അടുത്ത കോച്ചാവും

ദ്രാവിഡ് അടുത്ത കോച്ചാവും

രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ അടുത്ത കോച്ചായി സ്ഥാനമേറ്റെടുക്കുന്നത് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡാണ്. ടി20 ലോകകപ്പിനു ശേഷമായിരിക്കും അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. 2023 വരെയായിരിക്കും ദ്രാവിഡിന്റെ കാലാവധി. നേരത്തേ ദ്രാവിഡ് സ്ഥിരം കോച്ചാവാനുള്ള ഓഫര്‍ തള്ളിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നു ദ്രാവിഡ് തീരുമാനം മാറ്റുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളായിരിക്കും ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ദൗത്യം.

Story first published: Monday, October 18, 2021, 16:08 [IST]
Other articles published on Oct 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X