Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

7 കോടി കൊടുക്കാന്‍ മാത്രം കോച്ച് രവി ശാസ്ത്രിക്ക് എന്തുണ്ട്?

മുംബൈ: ഇടക്കാല കോച്ച് രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാക്കി ബി സി സി ഐ നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 7 കോടി രൂപ പ്രതിഫലം നല്‍കിയാകും ശാസ്ത്രിയെ ടീം ഇന്ത്യയ്‌ക്കൊപ്പം നിലനിര്‍ത്തുക. നിലവില്‍ ടീമിന്റെ ഡയറക്ടറും ഇടക്കാല കോച്ചുമാണ് ശാസ്ത്രി. ടീം ഇന്ത്യ ബാംഗ്ലാദേശില്‍ ടെസ്റ്റ് കളിക്കുകയാണ്.

7 കോടി രൂപ വാര്‍ഷിക പ്രതിഫലത്തോടെ ലോകത്തിലെ ഏറ്റവും വില കൂടിയ ക്രിക്കറ്റ് പരിശീലകനാകുകയാണ് രവി ശാസ്ത്രി. സിംബാബ്‌വെക്കാരനായിരുന്ന ഡങ്കന്‍ ഫഌച്ചറിന് ബി സി സി ഐ നല്‍കിയിരുന്ന പ്രതിഫലം 4.2 കോടി രൂപയാണ്. ടി വി കമന്റേറ്ററായി ശാസ്ത്രിക്ക് കിട്ടിക്കൊണ്ടിരുന്നത് പ്രതിവര്‍ഷം 4 കോടിയോളം രൂപയാണ്. ടീം ഇന്ത്യയുടെ ഡയറക്ടറായതിന് ശേഷം ഈ പ്രതിഫലം ആറരക്കോടിയോളമായി ഉയര്‍ന്നു.

ravi-shastri

ഡയറക്ടര്‍, കോച്ച് എന്നീ സ്ഥാനങ്ങള്‍ തനിക്ക് ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയും എന്നതിന്റെ സൂചനകള്‍ ശാസ്ത്രി ബംഗ്ലാദേശിലെ ടെസ്റ്റിന് മുന്നോടിയായി നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിന് വേണ്ടി കോച്ചിനെ തിരയുന്നത് ബോര്‍ഡ് തല്‍ക്കാലം നിര്‍ത്തിവെച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പര്യടനത്തിലെ കളി കൂടി കണക്കിലെടുത്താവും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുക.

ജൂലൈയില്‍ സിംബാബ്‌വെ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ കോച്ചിനെ പ്രഖ്യാപിക്കാനാണ് സാധ്യത. വിരാട് കോലിയും ശാസ്ത്രി ക്യാപ്റ്റനാകണമെന്ന താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടീമംഗങ്ങളുമായി ശാസ്ത്രിക്ക് നല്ല ബന്ധമാണ്. എന്നാല്‍ പരിശീലക സ്ഥാനത്ത് മറ്റ് പരിചയങ്ങളൊന്നും ഇല്ലാത്ത ഒരു മുന്‍ ക്യാപ്റ്റന് 7 കോടി രൂപ അധികമല്ലേ എന്ന സംശയവും ഉയരുന്നുണ്ട്.

Story first published: Thursday, June 11, 2015, 13:07 [IST]
Other articles published on Jun 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+