വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒറ്റ രാത്രി കൊണ്ട് ആരും സൂപ്പര്‍ സ്റ്റാറാകില്ല, റിഷഭ് പന്തിനെ പിന്തുണച്ച് ശാസ്ത്രി

You are not going to be a superstar in 1 day: Ravi Shastri to Rishabh Pant | Oneindia Malayalam

മുംബൈ: ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിയുടെ പിന്‍ഗാമിയാണെന്നു തെളിയിക്കാന്‍ റിഷഭ് പന്ത് ഇനിയും ഒരുപാട് അധ്വാനിക്കണം. അടുത്തവര്‍ഷം ഒക്ടോബറില്‍ ട്വന്റി-20 ലോകകപ്പുണ്ട്. ഇതിന് മുന്‍പ് പന്തിനെ ട്രാക്കിലേക്ക് കൊണ്ടുവരണം. എന്തായാലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പന്തിനെ വളര്‍ത്തിയെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം സെലക്ടര്‍മാരും പരിശീലകരും ഏറ്റെടുത്തുകഴിഞ്ഞു. പക്ഷെ പന്തിന്റെ പ്രകടനത്തില്‍ വലിയ വിഭാഗം ആരാധകര്‍ക്ക് അതൃപ്തിയുണ്ട്; ഒപ്പം ബിസിസിഐയുടെ സമീപനത്തിലും.

പന്തിന്റെ പിഴവുകൾ

നനഞ്ഞ പടക്കമായി മാറിയ റിഷഭ് പന്തിനെ ടീമില്‍ സ്ഥിരമാക്കുന്നത് ശരിയല്ലെന്നാണ് പൊതു അഭിപ്രായം.പന്തിന് അവസരം കൊടുക്കാനുള്ള തിരക്കില്‍ സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ പോലുള്ള പ്രതിഭകളെ മാനേജ്‌മെന്റ് കണ്ടില്ലെന്ന് നടിക്കുന്നു. ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച മൂന്നു പരമ്പരകളിലും ഓര്‍ത്തെടുക്കാവുന്ന ഒരു ഇന്നിങ്‌സ് പോലും പന്ത് കാഴ്ച്ചവെച്ചില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പിങ്ങിലും വലിയ പിഴവുകള്‍ താരം വരുത്തി.

പെട്ടെന്ന് സൂപ്പർ സ്റ്റാറാകില്ല

ഇതൊക്കെയാണെങ്കിലും റിഷഭ് പന്തിലുള്ള വിശ്വാസം മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് നഷ്ടപ്പെട്ടിട്ടില്ല. കളിക്കാര്‍ പിഴവുകള്‍ വരുത്തും. ഒരൊറ്റ രാത്രി കൊണ്ട് റിഷഭ് പന്ത് കുറ്റമറ്റ സൂപ്പര്‍ സ്റ്റാറാകില്ലെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രി വ്യക്തമാക്കി. കണ്ണടച്ചു തുറക്കും മുന്‍പ് പന്തിനെ സൂപ്പര്‍ സ്റ്റാറാക്കാമെന്ന് തങ്ങളാരും കരുതുന്നില്ല. കളിയില്‍ പിഴവുകള്‍ സംഭവിക്കും. സ്വാഭാവികമാണ്. എന്നാല്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം, ശാസ്ത്രി പറഞ്ഞു.

ഗവാസ്‌കറെ തള്ളി ഗംഭീര്‍, കോലിയാണ് ശരി... കൈയടിക്കേണ്ടത് ദാദയ്ക്കു തന്നെ

വിൻഡീസ് പരമ്പര

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം പരമ്പരയില്‍ റിഷഭ് പന്താണ് ടീമിലെ ഒന്നാം കീപ്പര്‍. മൂന്നുവീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമാണ് വിന്‍ഡീസിനെതിരെ ടീം ഇന്ത്യ കളിക്കുക. ഇതേസമയം, ശിഖര്‍ ധവാന് പരുക്കേറ്റതോടെ സഞ്ജു സാംസണ്‍ 15 അംഗ ട്വന്റി-20 സ്‌ക്വാഡില്‍ തിരിച്ചു കയറിയിട്ടുണ്ട്. നേരത്തെ, ബംഗ്ലാദേശിനെതിരെ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ കളിപ്പിക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ കൂട്ടാക്കിയിരുന്നില്ല.

ടീമിലേക്ക്

ഇതിനെ തുടര്‍ന്ന് വിന്‍ഡീസുമായുള്ള പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്ന് ക്രിക്കറ്റ് ലോകം കരുതി. എന്നാല്‍ ആദ്യ തവണ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവുണ്ടായിരുന്നില്ല.
സംഭവത്തില്‍ ഹര്‍ഷ ഭോഗ്‌ലെ, ശശി തരൂര്‍, ഹര്‍ഭജന്‍ സിങ് അടക്കമുള്ള പ്രമുഖര്‍ നിരാശ അറിയിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് മുഷതാഖ് അലി ട്രോഫി ടൂര്‍ണമെന്റിനിടെ ശിഖര്‍ ധവാന് പരുക്കേല്‍ക്കുന്നതും സഞ്ജുവിന് ടീമിലേക്ക് വിളിയെത്തുന്നതും.

അടുത്ത സീസണിന് ശേഷം ടീമില്‍ നിലനിര്‍ത്തരുത്, ചെന്നൈ ഫ്രാഞ്ചൈസിയോട് ധോണി — കാരണമിതാണ്

പ്രതീക്ഷയോടെ ആരാധകർ

ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ആദ്യ മത്സരം. രണ്ടാം മത്സരം സഞ്ജു സാംസണിന്റെ ഹോം ഗ്രൗണ്ട്് കൂടിയായ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. എന്തായാലും നായകന്‍ വിരാട് കോലിക്ക് കീഴില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

Story first published: Wednesday, November 27, 2019, 15:52 [IST]
Other articles published on Nov 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X