ശാസ്ത്രിക്കും സപ്പോര്‍ട്ടിംഗ് ടീമിനും ബിസിസിഐയുടെ സമ്മാനം....45 ദിവസം കൂടി തുടരാം
ദില്ലി: ഇന്ത്യന്‍ ടീം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം വമ്പന്‍ ജയം നേടിയിരുന്നു. അതേസമയം ബിസിസിഐ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയിരിക്കുകയാണ്. ടീമിന്റെ മികച്ച പ്രകടനം നടക്കുന്ന സമയത്ത് മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന് ബിസിസിഐ പറയുന്നു. ലോകകപ്പിനിടെ കോച്ചിന്റെയടക്കം കാലാവധി അവസാനിക്കുകയാണ്. അതാണ് 45ര ദിവസത്തേക്ക് നീട്ടി നല്‍കിയത്.

സഹ പരിശീലകരായ സഞ്ജയ് ബാംഗര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിരുടെ കാലാവധി കൂടിയാണ് നീട്ടിയത്. സുപ്രീം കോടതി ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് ഭരണസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത് സംഘടനയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ കാലാവധി ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം വരെയാണ് നീട്ടിയത്. ഓഗ്സ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരമ്പര. മൂന്ന് ടി20യ മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവയാണ് പരമ്പരയിലുള്ളത്.
ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചയാണ് ഭരണ സമിതി ചര്‍ച്ച ചെയ്തത്. ഒടുവില്‍ കരാര്‍ തല്‍ക്കാലത്തേക്ക് പുതുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം നിലവില്‍ ലോകകപ്പ് നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ ഒരു മാറ്റം ഉണ്ടാവാതിരിക്കാനും ബിസിസിഐ ശ്രമിച്ചിരുന്നു. ഇത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും. വിന്‍ഡീസ് പര്യടനത്തിന് ശേഷവും ശാസ്ത്രി തുടരാനാണ് സാധ്യത. ഇന്ത്യ ലോകകപ്പ് നേടുകയോ സെമിയിലെത്തുകയോ ചെയ്താല്‍ അത് ശാസ്ത്രിക്ക് നേട്ടമാകും.
അതേസമയം ക്രിക്കറ്റ് ഭരണ സമിതിയില്‍ തങ്ങളുടെ റോള്‍ എന്താണെന്ന് വ്യക്തമല്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ടോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ബിസിസിഐയിലെ റോള്‍ എന്താണെന്ന് അറിയാത്തത് കൊണ്ട് ഐപിഎല്ലില്‍ പദവികള്‍ ഏറ്റെടുക്കുമെന്ന് ഭിന്നതാല്‍പര്യ പ്രശ്‌നം വന്നാല്‍ സമിതിയില്‍ നിന്ന് മാറുമെന്നും മുന്‍ താരങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെ ഭരണ സമിതിയിലാണ് തിരഞ്ഞെടുക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications