For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമാകുമോ? കാര്യങ്ങള്‍ വിശദമാക്കി രവി ശാസ്ത്രി

സിഡ്‌നി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് കാത്തിരിക്കേണ്ടത്. ആദ്യം ഏകദിന പരമ്പരയാണ് നടക്കുന്നത്. പിന്നീട് ടി20യും അവസാനം ടെസ്റ്റ് പരമ്പരയും നടക്കും. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. അതിനാല്‍ രോഹിത് ശര്‍മയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ രോഹിത് ശര്‍മക്കും ഇഷാന്ത് ശര്‍മക്കും ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക ഉയരുകയാണ്.

രവി ശാസ്ത്രി

ഇരുവരും നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ്. അവിടെ പരിശീലനം നടത്തുന്ന ഇരുവരും ഇതുവരെയായും ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടില്ല. ഇപ്പോഴിതാ ഇരുവരും ടെസ്റ്റ് പരമ്പര കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഇരുവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാന്‍ സാധിച്ചാല്‍ മാത്രമെ ടെസ്റ്റ് പരമ്പര കളിക്കാന്‍ കഴിയൂ എന്നാണ് രവി ശാസ്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ക്രിക്കറ്റ്

' കുറച്ച് ടെസ്റ്റ് കൂടി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇരുവര്‍ക്കും നടത്താനുണ്ട്. അതിന് ശേഷമാവും ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കുമോ അതോ വിശ്രമം വേണ്ടിവരുമോ എന്ന് പറയാനാവൂ. എന്നാല്‍ ഇരുവര്‍ക്കും കൂടുതല്‍ വിശ്രമം വേണ്ടിവന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. ഓസ്‌ട്രേലിയയിലെത്തിയാല്‍ അവര്‍ 14 ദിവസം ക്വാറന്റെയ്ന്‍ നോക്കേണ്ടി വരും. അതിനാല്‍ ടെസ്റ്റ് പരമ്പരക്ക് തൊട്ട്മുമ്പ് അവരെത്തിയാല്‍ കളിക്കുക പ്രയാസകരമാകും. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടാല്‍ മാത്രമെ സാധ്യതകളുള്ളൂ'-രവി ശാസ്ത്രി എബിസി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ പരിമിത ഓവര്‍ കളിക്കില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി. 'രോഹിത് ശര്‍മ പരിമിത ഓവര്‍ കളിക്കാന്‍ യാതൊരു സാധ്യതയുമില്ല. രോഹിതിന് എത്രത്തോളം വിശ്രമം വേണ്ടിവരുമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട വിശ്രമം വേണ്ടിവന്നാല്‍ പരമ്പരയിലേക്ക് പരിഗണിക്കാനാവില്ല. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി പരിശീലനം നടത്താനുള്ള സമയം ലഭിച്ചില്ലെങ്കില്‍ ടെസ്റ്റ് പരമ്പര കളിക്കുകപോലും പ്രയാസമാണ്. ഇഷാന്തിന്റെ അവസ്ഥയും രോഹിതിനെപ്പോലെ തന്നെയാണ്. എത്രത്തോളം വേഗം അവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താനാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ടെസ്റ്റ് പരമ്പര കളിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഓസ്‌ട്രേലിയയിലേക്ക് എത്തേണ്ടതുണ്ട്'-രവി ശാസ്ത്രി പറഞ്ഞു.

ടെസ്റ്റ് പരമ്പര

ഐപിഎല്ലിനിടെയാണ് രോഹിതിനും ഇഷാന്തിനും പരിക്കേറ്റത്. ഇരുവരും നിലവില്‍ എന്‍സിഎയില്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തുന്നതേയുള്ളു. ഈ അവസരത്തില്‍ അവര്‍ക്ക് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഓസ്‌ട്രേലിയയിലേക്ക് എത്താനാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. രോഹിതിനും ഇഷാന്തിനും ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Monday, November 23, 2020, 11:37 [IST]
Other articles published on Nov 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+