വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദാദ പ്രസിഡന്റായി, ശാസ്ത്രി ശരീരം അനങ്ങി പണിയെടുക്കാന്‍ തുടങ്ങി', ട്രോള്‍ മഴ

Ravi Shastri trolled again after India coach posts his bowling pictures | Oneindia Malayalam

ഇന്‍ഡോര്‍: 'ദാദ പ്രസിഡന്റായി, ശാസ്ത്രി ശരീരം അനങ്ങി പണിയെടുക്കാന്‍ തുടങ്ങി', കഴിഞ്ഞദിവസം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പങ്കുവെച്ച ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ടീം ഇന്ത്യയുടെ പരിശീലന സെഷനിടെ നെറ്റ്‌സില്‍ പന്തെറിയാന്‍ ശ്രമിക്കുന്ന ശാസ്ത്രിയാണ് ട്രോളുകള്‍ക്ക് ആധാരം. ഇന്‍ഡോര്‍ ടെസ്റ്റിന് മുന്നോടിയായി രവി ശാസ്ത്രി തന്നെയാണ് ചിത്രം പങ്കുവെച്ചത്. പഴയ ശീലങ്ങള്‍ മാറില്ലെന്ന അടിക്കുറിപ്പും ചിത്രത്തിന് ഇദ്ദേഹം നല്‍കി.

എന്നാല്‍ ശാസ്ത്രി ആദ്യമായി 'ശരീരം അനക്കി' പണിയെടുക്കുന്നത് കണ്ട സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടീം ഇന്ത്യയുടെ പരമ്പരകള്‍ക്കിടയില്‍ ബീച്ചും റിസോര്‍ട്ടും ആസ്വദിക്കുന്ന ശാസ്ത്രിയെയാണ് പൊതുവേ കാണാറെന്ന് ഇവര്‍ പറയുന്നു.നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പിനിടെ ബിയര്‍ കുപ്പിയുമായി ടീം ബസില്‍ നിന്നിറങ്ങിയ ശാസ്ത്രിയെ ആരാധകര്‍ കണ്ടിരുന്നു.

ശാസ്ത്രിയുടെ മയക്കം

ശേഷം കരീബിയന്‍ പര്യടനത്തിനിടെ മദ്യക്കുപ്പിയും പിടിച്ചു ക്യാമറയ്ക്ക് പോസ് ചെയ്ത രവി ശാസ്ത്രിയുടെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ റോന്തുചുറ്റി. തുടര്‍ന്നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ രവി ശാസ്ത്രി ഡ്രസിങ് റൂമിലിരുന്ന് ഉറങ്ങിയ ചിത്രം പുറത്തുവരുന്നത്. പത്തു കോടി രൂപ ശമ്പളം വാങ്ങിയിട്ട് കളിക്കിടെ കസേരയില്‍ ഇരുന്ന് ഉറങ്ങുന്ന രവി ശാസ്ത്രിയെ അന്ന് ട്രോളന്മാര്‍ അടപടലം കളിയാക്കുകയുണ്ടായി.

പുതിയ ചിത്രം

ഈ കോലാഹലങ്ങള്‍ തെല്ലൊന്ന് അടങ്ങിയപ്പോഴാണ് പുതിയ ചിത്രവുമായുള്ള ശാസ്ത്രിയുടെ വരവ്. എന്നാല്‍ ഇവിടെയും ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ തന്നെ ശാസ്ത്രിയുടെ വിധി. ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിന് ശേഷമാണ് ശാസ്ത്രിക്ക് ഈ മാറ്റെന്ന് പലരും നിരീക്ഷിക്കുന്നു. ടീമില്‍ പണിയെടുത്തില്ലെങ്കില്‍ പുറത്തുകളയാന്‍ ഗാംഗുലി മടിക്കില്ല. ഇക്കാര്യം ശാസ്ത്രിക്കുമറിയാമെന്ന് ചിത്രത്തിന് താഴെ കമന്റുകള്‍ കാണാം.

ക്യാപ്റ്റനില്‍ കേമന്‍... കോലിയോ, രോഹിത്തോ? വ്യത്യാസം ചൂണ്ടിക്കാട്ടി ശിഖര്‍ ധവാന്‍

കരാർ രണ്ടു വർഷത്തേക്ക്

അടുത്ത രണ്ടുവര്‍ഷത്തേക്കാണ് രവി ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍. 2021 ട്വന്റി-20 ലോകകപ്പു വരെ രവി ശാസ്ത്രി ടീം ഇന്ത്യയുടെ പരിശീലകനായി തുടരും. നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ കപില്‍ ദേവ് അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി വീണ്ടും രവി ശാസ്ത്രിയെ തന്നെ മുഖ്യ പരിശീലകനായി നിയമിച്ചു.

മികച്ച ഓൾ റൌണ്ടർ

പറഞ്ഞുവരുമ്പോള്‍ ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് രവി ശാസ്ത്രി. 280 വിക്കറ്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും 6,000 റണ്‍സ് തികച്ച താരം കൂടിയാണ് രവി ശാസ്ത്രി.
കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കുറിച്ച ഐതിഹാസിക പരമ്പര ജയം ശാസ്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായി ചൂണ്ടിക്കാട്ടാം.

ഐസിസി ടൂർണമെന്റുകൾ ജയിച്ചിട്ടില്ല

'കൈയബദ്ധം' കാരണം നഷ്ടമായത് എട്ടു മാസം... ക്ഷീണം തീര്‍ക്കാന്‍ പൃഥ്വി വരുന്നു, മുംബൈ ടീമില്‍

ലോകകപ്പിന് ശേഷം നടന്ന പരമ്പരകളില്‍ ഒന്നും ടീം ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലെന്നത് ശാസ്ത്രിയുടെ മേന്മ കൂട്ടുന്നു. ഇതേസമയം, ശാസ്ത്രിക്ക് കീഴില്‍ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളൊന്നും ഇന്ത്യന്‍ സംഘം നേടിയിട്ടില്ല.

Story first published: Friday, November 15, 2019, 12:30 [IST]
Other articles published on Nov 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X