ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിന്റെ ഒഴിവിലേക്ക് മുന്‍ ക്യാപ്റ്റന്‍ രവിശാസ്ത്രി ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. കോച്ചിനെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ ഒരുങ്ങുമ്പോഴാണ് രവിശാസ്ത്രി അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയിരുന്ന രവിശാസ്ത്രി അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്.
ഐസിസി ടി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ രവിശാസ്ത്രിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍. 18 മാസം ടീമിനൊപ്പം രവിശാസ്ത്രിയുണ്ടായിരുന്നു. ഇതിന്റെ എക്‌സ്പീരിയന്‍സിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോച്ചിന്റെ സ്ഥാനത്തേക്ക് രവിശാസ്ത്രി അപേക്ഷ നല്‍കിയിരിക്കുന്നത്.

കോച്ചിനെ റിക്രൂട്ട് ചെയ്യാനുള്ള പ്രോസസ് ബിസിസിഐ തുടങ്ങിയിട്ടുണ്ട്. മുന്‍ കളിക്കാരനും കോച്ചുമായിരുന്ന സന്ദീപ് പാട്ടീല്‍, രാഹുല്‍ ദ്രാവിഡ്, രവിശാസ്ത്രി തുടങ്ങിയവരെയാണ് ഇപ്പോള്‍ കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ദേശീയ ടീമിന്റെ സെലക്ടറാണ് ഇപ്പോള്‍ സന്ദീപ് പാട്ടീല്‍.
ജൂണ്‍ 1ന് ബോര്‍ഡിന്റെ സൈറ്റില്‍ കോച്ചിന്റെ ഒഴിവുള്ള കാര്യം വ്യക്തമാക്കി പരസ്യം നല്‍കിയിരുന്നു. ജൂണ്‍ 24ന് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സന്ദീപ് പട്ടീലിനാണ് കോച്ചിന്റെ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. ഇന്ത്യയിലെ പല പ്രായത്തിലുള്ള കളിക്കാര പരിശീലിച്ച മുന്‍പരിചയം സന്ദീപ് പട്ടീലിനുണ്ട്.