For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്‍

മുംബൈ: ക്രിക്കറ്റില്‍ പരിശീലകര്‍ക്ക് പലപ്പോഴും വലിയ അംഗീകാരം ലഭിക്കാറില്ല. ഫുട്‌ബോളില്‍ പരിശീലകരുടെ തന്ത്രങ്ങളാണ് എല്ലാമെങ്കില്‍ ക്രിക്കറ്റില്‍ പരിശീലകര്‍ പലപ്പോഴും പിന്നാമ്പുറക്കാരാണ്. ഏത് കായിക ഇനത്തിലും പരിശീലകരുടെ തന്ത്രങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ക്രിക്കറ്റില്‍ പരിശീലകരുടെ തീരുമാനങ്ങള്‍ പലപ്പോഴും നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിക്കാറുണ്ട്. ആധുനിക ക്രിക്കറ്റിലെ നിലവിലെ പരിശീലകരില്‍ മികച്ച പരിശീലകനാരാണ്?ടോപ് ഫൈവിനെ പരിചയപ്പെടാം.

രവി ശാസ്ത്രി

രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി തന്നെയാണ് തലപ്പത്ത്. ഐസിസി ലോകകപ്പ് ഇതുവരെ ഉയര്‍ത്താന്‍ രവിക്ക് സാധിച്ചില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ അസാമാന്യ വളര്‍ച്ചക്ക് പിന്നില്‍ ശാസ്ത്രിക്ക് വലിയ പങ്കുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ രവി നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അനില്‍ കുംബ്ലെ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയെത്തിയ രവി താരങ്ങളുമായി മികച്ച സൗഹൃദം പുലര്‍ത്തുന്ന പരിശീലകനാണ്.

രവി ശാസ്ത്രി

ഇന്ത്യയെ രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടത്തിലെത്തിക്കാന്‍ രവിക്കായി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കാനും അദ്ദേഹത്തിനായി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ ഏകദിന പരമ്പര നേട്ടത്തിലേക്ക് നയിച്ചതും ന്യൂസീലന്‍ഡില്‍ ടി20 പരമ്പര നേട്ടത്തിലേക്ക് നയിച്ചതും രവിയാണ്.

ജസ്റ്റിന്‍ ലാംഗര്‍

ജസ്റ്റിന്‍ ലാംഗര്‍

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറാണ് രണ്ടാം സ്ഥാനക്കാരന്‍. 2009ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഡാരന്‍ ലീമാന് പകരക്കാരനായി 2018ലാണ് ഓസീസ് ടീം പരിശീലകനാവുന്നത്. ലാംഗറിന്റെ പരിശീലനത്തില്‍ ഓസ്‌ട്രേലിയ ആഷസ് 2-2 സമനില പിടിച്ചു. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടാന്‍ ഓസ്‌ട്രേലിയയെ സഹായിച്ച അദ്ദേഹം 2019ലെ ലോകകപ്പില്‍ ടീമിനെ സെമിയിലും എത്തിച്ചു. ഐസിസി കിരീടം നേടാന്‍ ലാംഗറിനും സാധിച്ചിട്ടില്ല.

ഗാരി സ്റ്റീഡ്

ഗാരി സ്റ്റീഡ്

ന്യൂസീലന്‍ഡ് ടീമിന്റെ പരിശീലകനാണ് ഗാരി സ്റ്റീഡ്. അവസാന ഏകദിന ലോകകപ്പിലും കിവീസിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2018ലാണ് അദ്ദേഹം കിവീസ് കോച്ചാവുന്നത്. അതിന് ശേഷം ടീമിന് വലിയ വളര്‍ച്ച തന്നെയാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാവാന്‍ കിവീസിന് സാധിച്ചു. നാട്ടില്‍ അദ്ദേഹം ഒരു ടെസ്റ്റ് പരമ്പര പോലും കൈവിട്ടിട്ടില്ല. ഐസിസി ട്രോഫി നേടാന്‍ അദ്ദേഹത്തിനും സാധിച്ചിട്ടില്ല.

ക്രിസ് സില്‍വര്‍വുഡ്

ക്രിസ് സില്‍വര്‍വുഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനാണ് ക്രിസ് സില്‍വര്‍വുഡ്. 2019ലെ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് ട്രവര്‍ ബൈലിസ് ആയിരുന്നു. അതിന് ശേഷമാണ് സില്‍വര്‍വുഡ് മുഖ്യ പരിശീലകനായെത്തുന്നത്. അദ്ദേഹത്തിന് കീഴില്‍ മികച്ച പ്രകടനം തന്നെ ഇംഗ്ലണ്ട് കാഴ്ചവെക്കുന്നുണ്ട്. ലോക്ഡൗണിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ്,പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെല്ലാം ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. വരാനിരിക്കുന്ന ഇന്ത്യന്‍ പരമ്പരയാണ് സില്‍വര്‍വുഡിന് മുന്നിലുള്ള വലിയ വെല്ലുവിളി.

ലാന്‍സ് ക്ലുസ്‌നര്‍

ലാന്‍സ് ക്ലുസ്‌നര്‍

ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടീം പരിശീലകനായിരുന്ന ലാന്‍സ് ക്ലൂസ്‌നര്‍ 2019 സെപ്തംബറിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറായ ക്ലൂസ്‌നറിന്റെ പരിശീലനത്തിന് കീഴില്‍ അഫ്ഗാന്‍ നിര ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അഫ്ഗാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിരയാണ് അഫ്ഗാനിസ്ഥാന്‍. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുഹമ്മദ് നബി തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഇതിനോടകം അഫ്ഗാന്‍ ടീമില്‍നിന്ന് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിക്കഴിഞ്ഞു.

Story first published: Tuesday, January 26, 2021, 20:31 [IST]
Other articles published on Jan 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+