രോഹിതിന് എ പ്ലസ്,കോലിക്ക് ഡി; ഐ.പി.എല്ലിലെ ക്യാപ്റ്റന്‍മാരുടെ ഗ്രേഡ് ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണില്‍ അവസാനമായപ്പോള്‍ മുംബൈയെ കിരീടം ചൂടിച്ച് രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ക്യാപ്‌റ്റെന്ന നിലയില്‍ കൈയടി നേടി. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ നിന്ന് ക്യാപ്റ്റനെന്ന നിലയിലേക്ക് രോഹിത് ശര്‍മ ഉയരേണ്ട സമയം അതിക്രമിച്ചെന്ന തരത്തിലാണ് പല ആരാധകരും പ്രതികരിച്ചത്. വിരാട് കോലിയെക്കാളും മികച്ച ക്യാപ്റ്റന്‍സി രോഹിതിനാണെന്നാണ് ആരാധക പക്ഷം. ഇതിനായി തെളിവുകള്‍ നിരത്തിയാണ് ഇരു താരങ്ങളുടെയും ആരാധകര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്യാപ്റ്റന്‍സിയില്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് രോഹിതിന്റെ സ്ഥാനം. കൃത്യമായ പദ്ധതികളിലൂടെ എതിരാളികളെ വീഴ്ത്തുന്നതില്‍ രോഹിതിന് പ്രത്യേക മികവുണ്ട്. എം.എസ് ധോണി,ദിനേഷ് കാര്‍ത്തിക്,ഭുവനേശ്വര്‍ കുമാര്‍,ശ്രേയസ് അയ്യര്‍,രവിചന്ദ്ര അശ്വിന്‍,അജിന്‍ക്യ രഹാനെ എന്നീ ഇന്ത്യന്‍ താരങ്ങളെയും കടത്തിവെട്ടിയാണ് രോഹിത് മുംബൈയെ കിരീടം ചൂടിച്ചത്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ക്യാപ്റ്റന്‍മാരുടെ ഗ്രേഡ് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.

മുംബൈ ടി20 ലീഗ് അരങ്ങേറ്റത്തില്‍ തിളങ്ങി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വൈറലായി പടുകൂറ്റന്‍ സിക്‌സ്

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈയെ കിരീടം ചൂടിച്ച രോഹിതിന് എ പ്ലസാണ് ഗ്രേഡ്. 66.7 ആണ് രോഹിതിന്റെ കീഴില്‍ മുംബൈയുടെ വിജയ ശരാശരി. 15 മത്സരത്തില്‍ 10 മത്സരത്തിലും മുംബൈയെ രോഹിത് വിജയിപ്പിച്ചപ്പോള്‍ അഞ്ച് മത്സരത്തില്‍ തോറ്റു. ഫൈനലില്‍ മുംബൈയ്ക്ക് വിജയം സമ്മാനിച്ച അവസാന പന്തില്‍ മലിംഗയോട് സ്ലോ ബോള്‍ എറിയാന്‍ പറഞ്ഞതും രോഹിതായിരുന്നു. കൃത്യമായി മത്സരം വിലയിരുത്തി കളി പിടിക്കുന്നതില്‍ 32കാരനായ രോഹിതിന് സവിശേഷ മിടുക്കുണ്ട്. ബാറ്റുകൊണ്ടും ടീമിന്റെ നെടുന്തൂണാണ് രോഹിത്. ഇത്തവണയടക്കം നാല് കിരീടം നേടിയതോടെ ഐ.പി.എല്ലില്‍ കൂടുതല്‍ കിരീടം നേടുന്ന ക്യാപ്റ്റനെന്ന ബഹുമതിയും രോഹിത്തിനാണ്.

എം.എസ് ധോണി

എം.എസ് ധോണി

ഫൈനലില്‍ ഒരു റണ്‍സിന് തോറ്റതോടെ ധോണിക്ക് എ ഗ്രേഡാണ് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 66.7 ആണ് ധോണിയുടെ വിജയ ശരാശരി. 15 മത്സരത്തില്‍ 10 വിജയവും അഞ്ച് തോല്‍വിയുമാണ് ധോണിയുടെ കീഴില്‍ ചെന്നൈ നേടിയത്. മൂന്ന് സ്പിന്നര്‍മാരുമായി ഇത്തവണ തന്ത്രം മെനഞ്ഞ ധോണിക്ക് നിര്‍ഭാഗ്യവശാലാണ് കിരീടം നഷ്ടമായത്. വയസന്‍പടയെന്ന പേരിനെ അലങ്കാരമാക്കി മാറ്റിയ ധോണി അടുത്ത സീസണില്‍ ചെന്നൈ നായകനായി ഉണ്ടാകുമോയെന്ന് കണ്ടറിയണം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്കെത്തിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് ബി പ്ലസാണ് ഗ്രേഡ്. 62.5 ആണ് ശ്രേയസിന്റെ വിജയശരാശരി. 16 മത്സരത്തില്‍ 10 തവണ ടീമിനെ വിജയിപ്പിക്കാന്‍ ശ്രേയസിനെ സാധിച്ചപ്പോള്‍ ആറ് മത്സരത്തില്‍ തോറ്റു. റിക്കി പോണ്ടിങ്,സൗരവ് ഗാംഗുലി എന്നീ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍മാരുടെ ഉപദേശം ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെ തുണച്ചു. സഹതാരങ്ങളെ പിന്തുണയ്ക്കുന്ന കൂള്‍ ക്യാപ്റ്റനായും ശ്രേയസ് കൈയടി നേടി.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തിനും എ ഡ്രേഡ് നല്‍കാം. ഓസ്‌ട്രേലിയയുടെ നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള സ്റ്റീവ് സ്മിത്ത് ഇത്തവണ അഞ്ച് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചു. മൂന്ന് മത്സരം ജയിച്ചപ്പോള്‍ ഒരു മത്സരം തോറ്റു. ഒരു മത്സരം ഉപേക്ഷിച്ചു. 60 ആണ് വിജയ ശരാശരി. ടൂര്‍ണമെന്റിന്റെ ഇടയ്ക്ക് വെച്ച് സ്മിത്ത് ദേശീയ ടീമിലേക്ക് മടങ്ങിപ്പോയിരുന്നു.

ആര്‍ ആശ്വിന്‍

ആര്‍ ആശ്വിന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിവാദ നായകന് ബി പ്ലസാണ് ഗ്രേഡ്. 14 മത്സരത്തില്‍ ആറ് മത്സരത്തില്‍ വിജയിച്ചപ്പോള്‍ എട്ട് മത്സരം തോറ്റു. 42.9 ആണ് വിജയശരാശരി. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനമാണ് അശ്വിന്‍ നടത്തിയത്. എന്നാല്‍ പലപ്പോഴും സമ്മര്‍ദ്ദത്തിനടിമപ്പെട്ടു. ഈ സീസണില്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയ അശ്വിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് ദേശീയ ടീം നായകനായ കെയ്ന്‍ വില്യംസണ് ഈ സീസണില്‍ ബി ഗ്രേഡ് മാത്രം. പരിക്ക് തളര്‍ത്തിയ താരത്തിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒമ്പത് മത്സരത്തില്‍ നാല് ജയവും അഞ്ച് തോല്‍വിയുമാണ് വില്യംസണ്‍ നേടിയത്. 44.4 ആണ് വിജയ ശരാശരി. എലിമിനേറ്ററില്‍ ഖലീല്‍ അഹമ്മദിന് പകരം ബേസില്‍ തമ്പിക്ക് ഓവര്‍ നല്‍കാനുള്ള വില്യംസണിന്റെ തീരുമാനം ടീമിനെ തോല്‍വിയിലേക്ക് നയിച്ചു. ഈ ഓവറില്‍ 22 റണ്‍സാണ് ബേസില്‍ വിട്ടുനല്‍കിയത്.

 അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഈ സീസണിലെ പ്രകടനത്തിന് ഡി ഗ്രേഡ് മാത്രം.ഒമ്പത് മത്സരത്തില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് രാജസ്ഥാനെ വിജയിപ്പിക്കാനായത്. ഏഴ് മത്സരത്തില്‍ തോറ്റു.22.2 ആണ് വിജയ ശരാശരി. മോശം പ്രകടനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ രഹാനെയെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ബാറ്റ്‌സ്മാനായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ക്യാപ്റ്റനായി തീര്‍ത്തും പരാജയപ്പെട്ടു.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഹൈദരാബാദിനെ നയിക്കാന്‍ ഭുവനേശ്വര്‍ കുമാറിന് ലഭിച്ച അവസരം മുതലാക്കാനായില്ല. ബി ഗ്രേഡാണ് ഭുവിക്ക് ലഭിക്കുന്നത്. ആറ് മത്സരത്തില്‍ രണ്ടു തവണ മാത്രം ജയിച്ചപ്പോള്‍ നാല് തവണ പരാജയപ്പെട്ടും. 33.3 ആണ് വിജയ ശരാശരി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലാണ് ഭുവിക്ക് നായക പദവി ലഭിച്ചത്. ബൗളറായും ഭുവിക്ക് അത്ര മികച്ച സീസണായിരുന്നില്ല ഇത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ വീര നായകന്‍ ഐ.പി.എല്ലിലെ ദുരന്ത നായകന്‍. ഡി ഗ്രേഡ് മാത്രം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 13 മത്സരത്തില്‍ വിജയിപ്പിച്ചത് അഞ്ച് മത്സരത്തില്‍ മാത്രം. തോറ്റത് എട്ടുതവണ.35.7 വിജയ ശരാശരി. ബാറ്റുകൊണ്ട് തിളങ്ങാന്‍ സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചില്ല. ഈ സീസണിലെ അവസാന സ്ഥാനക്കാരാണ്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

കൊല്‍ക്ക നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തികിന് ഡി ഗ്രേഡ്. 14 മത്സരത്തില്‍ ആറ് മത്സരത്തില്‍ വിജയിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ തോറ്റു. 42.9 വിജയ ശരാശരി. ബൗളിങ് ചേഞ്ച് വരുത്തുന്നതില്‍ കാര്‍ത്തികിന് പിഴവുപറ്റുന്നതാണ് കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണമെന്ന് സഹതാരം ആന്‍ഡ്രേ റസല്‍ പരസ്യമായ പ്രതികരിച്ചിരുന്നു. ചൂടന്‍ ക്യാപ്റ്റനെന്ന നിലയിലും കാര്‍ത്തിക് ദുഷ്‌പേര് കേള്‍പ്പിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 15, 2019, 12:50 [IST]
Other articles published on May 15, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X