Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് തലപ്പത്ത് അഫ്ഗാന്‍... ചരിത്രം കുറിച്ച് റാഷിദ് ഖാന്‍, ഇനി നമ്പര്‍ വണ്‍, ലോകറെക്കോര്‍ഡ്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താന്റെ ഒരു താരം ഐസിസി റാങ്കിങില്‍ ഒന്നാമതെത്തി. അഫ്ഗാന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ ബൗളറായി മാറിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനെന്ന റെക്കോര്‍ഡും താരം സ്വന്തം പേരില്‍ കുറിച്ചു. 19 വയസ്സും 152 ദിവസവുമാണ് റാഷിദിന്റെ പ്രായം. 20 വര്‍ഷം ഇളക്കം തട്ടാതെ കിടന്ന റെക്കോര്‍ഡാണ് റാഷിദിനു മുന്നില്‍ വഴിമാറിയത്. പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലൈന്‍ മുഷ്താഖിന്റെ (21 വയസ്സ്, 13 ദിവസം) പേരിലുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 1998ലായിരുന്നു സഖ്‌ലൈന്‍ ലോക ഒന്നാംനമ്പര്‍ പദവിയിലെത്തിയത്.

1

അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് റാങ്കിങില്‍ തലപ്പത്തേക്കുയരാന്‍ റാഷിദിനെ സഹായിച്ചത്. 787 പോയിന്റാണ് താരത്തിന്റെ സമ്പാദ്യം. ഇതേ പോയിന്റോടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഒന്നാംറാങ്ക് പങ്കിടുകയാണ് റാഷിദ്.
സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നു 7.93 ശരാശരിയില്‍ താരം 16 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പരമ്പര 4-1ന് അഫ്ഗാന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റാഷിദായിരുന്നു.

2

ബൗളിങില്‍ മാത്രമല്ല റാങ്കിങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും റാഷിദ് വന്‍ മുന്നേറ്റം നടത്തി. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ 16 വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ടു കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ 51 റണ്‍സും താരം നേടിയിരുന്നു. ഇതോടെ റാങ്കിങില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ നാലാംസ്ഥാനത്തേക്കു കയറി.

Story first published: Wednesday, February 21, 2018, 9:10 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+