Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍പ്പന്‍ ബൗളിങ്ങുമായി റാഷിദ് ഖാന്‍; അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

ഗ്രേയ്റ്റര്‍ നോയിഡ: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ അഫ്ഗാനിസ്ഥാന് ജയം. മഴ നിയമപ്രകാരം 11 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനാവുകയായിരുന്നു. മഴ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ 123 റണ്‍സായിരുന്നു 15 ഓവറില്‍ അഫ്ഗാന് വേണ്ടിയിരുന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ ബൗളിങ്ങാണ് അഫ്ഗാനിസ്ഥാന് കരുത്തായത്. റാഷിദ് ഖാനാണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റ് അയര്‍ലെന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ഓപ്പണര്‍ പോള്‍ സ്ട്രില്ലിങ്ങിന്റെ (60) അര്‍ധ സെഞ്ച്വറിയാണ്. 41 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു സ്ട്രില്ലിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം. കെവിന്‍ ഒബ്രിയാന്‍ (17 പന്തില്‍ 35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഫോറും രണ്ട് സിക്‌സുമാണ് ഒബ്രിയാന്‍ പറത്തിയത്. ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബ്രിനി (28 പന്തില്‍ 29), ഹാരി ടെക്ടര്‍ (17 പന്തില്‍ 29*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അഫ്ഗാനുവേണ്ടി നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് റാഷിദിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. മുജീബുര്‍ റഹ്മാന്‍, ഷാപൂര്‍ സര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

rashidkhan

മറുപടിക്കിറങ്ങിയ അഫ്ഗാനിസ്താന് മികച്ച തുടക്കം തന്നെ ലഭിച്ചു. ഹസ്‌റത്തുല്ല സസായി (15 പന്തില്‍ 23), റഹ്മത്തുല്ല ഗുര്‍ബാസ് (13പന്തില്‍ 28) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് ടീമിന് സമ്മാനിച്ചു. സസായി രണ്ട് വീതം ഫോറും സിക്‌സും പറത്തിയപ്പോള്‍ ഗുര്‍ബാസ് നാല് ഫോറും ഒരു സിക്‌സും സ്വന്തമാക്കി. കരീം ജെനറ്റ് (12 പന്തില്‍6), ക്യാപ്റ്റന്‍ അഷ്ഹര്‍ അഫ്ഗാന്‍ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 70ന് നാല് എന്ന നിലയിലേക്ക് അഫ്ഗാന്‍ തകര്‍ന്നു. ഒരു വശത്ത് നിലയുറപ്പിച്ച നജീബുല്ല സദ്രാനാണ് (21പന്തില്‍ 42) അഫ്ഗാനെ വിജയ തീരത്തെത്തിച്ചത്. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് താരം നേടിയത്.സമിയുല്ലാഹ് ഷിന്‍വാരി (29 പന്തില്‍ 28) മികച്ച പിന്തുണയേകി. അയര്‍ലന്‍ഡിനുവേണ്ടി സിമി സിങ് രണ്ട് വിക്കറ്റും റാന്‍കിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ അഫ്ഗാന്‍ 1-0ന് മുന്നിലെത്തി.

Story first published: Saturday, March 7, 2020, 8:58 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+