വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിവില്ലിയേഴ്‌സിനെ കുടുക്കിയതിനെക്കുറിച്ച് റാഷിദ് ഖാന്റെ വെളിപ്പെടുത്തല്‍

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ക്കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ചപ്പോള്‍ ശ്രദ്ധേയമായത് ബൗളര്‍മാരുടെ പ്രകടനം തന്നെ. പ്രത്യേകിച്ചും അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്‍ ഒരിക്കല്‍ക്കൂടി മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ തളച്ചിട്ടു. ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ എബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റാണ് ഇതില്‍ എടുത്തുപറയേണ്ടത്.

146 എന്ന കുറഞ്ഞ സ്‌കോറിനെ പിന്തുടര്‍ന്ന് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഒരുക്കിയ ചതിക്കുഴിയില്‍ വീഴുകയായിരുന്നു. ഷാക്കിബ് അല്‍ ഹസന്‍ വിരാട് കോലിയെ വീഴ്ത്തിയപ്പോള്‍ എബി ഡിവില്ലിയേഴ്‌സിനെ റാഷിദും പുറത്താക്കി. റാഷിദിന്റെ ബൗളിങ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ്.

rashidkhan

സൗത്താഫ്രിക്കന്‍ താരത്തിനെതിരെ വ്യക്തമായ പദ്ധതികളുമായാണ് പന്തെറിയാനെത്തിയതെന്ന് റാഷിദ് പറഞ്ഞു. കളി ഒറ്റയ്ക്ക് മാറ്റിമറിക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ടുതന്നെ എല്ലാ പന്തുകളും പരീക്ഷിക്കാനായിരുന്നു തീരുമാനം. ലെഗ് സ്പിന്‍, ടോപ് സ്പിന്‍, ഗൂഗ്ലി എന്നിവയെല്ലാം മാറിമാറി പരീക്ഷിച്ചു. ലെഗ്‌സ്പിന്‍ തുടരെ എറിയുന്നതിനിടെ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചെത്തിയ ഗൂഗ്ലിയാണ് ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയത്.

അവസാന ഓവറില്‍ ജയിക്കാനായി 12 റണ്‍സ് മാത്രം മതിയെന്നിരിക്കെ ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ കണിശതയ്ക്കു മുന്നില്‍ ബാംഗ്ലൂര്‍ മുട്ടുമടക്കുകയായിരുന്നു. കേവലം 6 റണ്‍സ് മാത്രമാണ് ആ ഓവറില്‍ ഭുവി വിട്ടുകൊടുത്തത്. ബാംഗ്ലൂരിനെ തോല്‍പ്പിച്ചതോടെ ഹൈദരാബാദ് പ്ലേ ഓഫില്‍ സ്ഥാനം പിടിക്കുന്ന ആദ്യ ടീമായി മാറുകയും ചെയ്തു.

Story first published: Wednesday, May 9, 2018, 8:56 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X