Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ക്രിക്കറ്റിലെ നാലാമത്തെ കളിക്കാരന്‍; മറ്റൊരു ലോക റെക്കോര്‍ഡിനൊപ്പം റാഷിദ് ഖാന്‍

ധാക്ക: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ മറ്റൊരു ലോക റെക്കോര്‍ഡിനൊപ്പമെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 5 വിക്കറ്റും 50 റണ്‍സുമെന്ന നേട്ടത്തിലാണ് റാഷിദ് എത്തിയത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്തരമൊരു നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം കളിക്കാരനാണ് റാഷിദ് ഖാന്‍. ഇംഗ്ലണ്ടിന്റെ ഷെല്‍ഡണ്‍ ജാക്‌സണ്‍(1905), പാക്കിസ്ഥാന്റെ ഇമ്രാന്‍ ഖാന്‍(1982), ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍(2009) എന്നിവരാണ് ഈ റെക്കോര്‍ഡിലുള്ളത്. നേരത്തെ പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനെന്ന ബഹുമതിയും റാഷിദ് സ്വന്തമാക്കിയിരുന്നു.

rashid-khan

ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 19.5 ഓവര്‍ പന്തെറിഞ്ഞ റാഷിദ് 55 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 5 വിക്കറ്റ് വീഴ്ത്തിയത്. അഫ്ഗാന്റെ ആദ്യ ഇന്നിങ്‌സില്‍ റാഷിദ് 61 പന്തില്‍ 51 റണ്‍സും നേടിയിരുന്നു. റാഷിദിന്റെ പിന്തുണയില്‍ 342 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. ടെസ്റ്റില്‍ റാഷിദിന്റെ രണ്ടാമത്തെ അഞ്ചുവിക്കറ്റ് പ്രകടനമാണിത്. നേരത്തെ അയര്‍ലന്‍ഡിനെതിരെയും താരം 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.

നേരത്തെ അഫ്ഗാനിസ്ഥാന്റെ 342 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 205 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച ടോട്ടല്‍ കണ്ടെത്താനായാല്‍ ജയം നേടാമെന്നാണ് അഫ്ഗാന്റെ പ്രതീക്ഷ. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റഹ്മത് ഷാ(102)യും അസ്ഗര്‍ അഫ്ഗാനു(92)മാണ് ടീമിന് കരുത്തായത്. അഫ്‌സര്‍ സസായ് 41 റണ്‍സുമെടുത്തു. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ ചെറുത്തുനില്‍പ് നടത്താനായില്ല.

Story first published: Saturday, September 7, 2019, 14:33 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+