Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവര്‍ക്ക് അവരുടെ പരിമിതികളറിയാം, അതാണ് അവരെ ലോകോത്തര താരങ്ങളാക്കുന്നത്'; റാഷിദ് ഖാന്‍

കാബൂള്‍: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ 'ഫാബുലസ് ഫോറില്‍' ഉള്‍പ്പെടുന്ന താരങ്ങളെയാവും കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുക. അതില്‍ത്തന്നെ വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,ബാബര്‍ അസാം എന്നിവര്‍ക്കാണ് കൂടുതല്‍ ആരാധക പിന്തുണയുള്ളത്. ഇപ്പോഴിതാ കോലിയേയും ബാബറിനേയും വില്യംസണിനെയും വാനോളം പ്രശംസിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍.

ഇവര്‍ മൂന്ന് പേരും ലോകോത്തര താരങ്ങളായി മാറാന്‍ കാരണം അവര്‍ക്ക് അവരുടെ പരിമിതികള്‍ കൃത്യമായി അറിയാവുന്നതിനാലാണെന്നാണ് റാഷിദ് ഖാന്‍ പറയുന്നത്. 'കോലി,ബാബര്‍,വില്യംസണ്‍ എന്നിവരില്‍ ആരാണ് മികച്ചവനെന്ന് പറയുക പ്രയാസമാണ്. എന്നാല്‍ വിരാട് കോലി ലോകോത്തര താരമാണെന്നതില്‍ യാതൊരു സംശയവുമില്ല. ബാബറും വില്യംസണും ഒട്ടും മോശമല്ല. അവരുടെ പരിമിതികള്‍ അവര്‍ക്കറിയാം. ഏതൊക്കെ ഷോട്ടാണ് കളിക്കാന്‍ സാധിക്കുന്നതെന്ന് ബോധ്യമുണ്ട്. വളരെ ബുദ്ധിപരമായാണ് അവര്‍ ഇന്നിങ്‌സ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും'-റാഷിദ് ഖാന്‍ പറഞ്ഞു.

rashidkhan

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. റാഷിദ് ഖാന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ലീഗില്‍ ബാബര്‍ അസാമിന്റെ ടീമിനെതിരേ പന്തെറിയേണ്ടി വരുമ്പോഴുള്ള പദ്ധതികളെക്കുറിച്ചും റാഷിദ് പറഞ്ഞു.

ബാബര്‍ ലോകത്തോര ബാറ്റ്‌സ്മാനാണെങ്കിലും ഒരു ബൗളറെന്ന നിലയില്‍ എന്റെ കഴിവുകളില്‍ ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമിക്കാറ്. ഒരു ബൗളര്‍ ബാറ്റ്‌സ്മാനെതിരേ പന്തെറിയുമ്പോള്‍ അവന്റെ കരുത്തും ദൗര്‍ഭല്യവും പഠിക്കാന്‍ സാധിക്കണം. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുക എന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെ ചെയ്താല്‍ ബാറ്റ്‌സ്മാനാരായലും മികച്ച ഫലം ഉണ്ടാകും. അവര്‍ കളിക്കുന്ന വീഡിയോ കാണാറുണ്ടെങ്കിലും പ്രധാനമായും എന്റെ കഴിവുകളില്‍ വിശ്വസിച്ചാണ് കളിക്കാറ്'-റാഷിദ് ഖാന്‍ പറഞ്ഞു.

നിലവിലെ ഏറ്റവും മികച്ച ടി20 സ്പിന്നറാണ് റാഷിദ് ഖാന്‍. നിലവിലുള്ള ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും റാഷിദ് ഖാന്‍ പങ്കെടുക്കുന്നുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അദ്ദേഹം. 2022ല്‍ മെഗാ താരലേലം നടക്കാനിരിക്കെ റാഷിദിനെ ഹൈദരാബാദ് നിലനിര്‍ത്തിയേക്കും. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ കലന്തേഴ്‌സിന്റെ താരമാണ് റാഷിദ് ഖാന്‍.

Story first published: Tuesday, June 15, 2021, 15:39 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+