വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിയുടെ വിജയകരമായ കരിയറിന്റെ രഹസ്യം എന്ത്? റാഷിദ് ഖാന്‍ പറയുന്നതിങ്ങനെ

കാബൂള്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അര്‍ഹതപ്പെട്ടതാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. ഇന്ത്യയില്‍ മാത്രമല്ല വിദേശ മൈതാനത്തും മികവ് കാട്ടുന്ന കോലി സ്ഥിരയതുടെ കാര്യത്തിലും എല്ലാവര്‍ക്കും മാതൃകയാണ്. നിലവില്‍ നാല് മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലാണ് കോലിയുള്ളത്.

കോലിയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്താവും കോലിയുടെ ഈ വിജയകരമായ കരിയറിന്റെ രഹസ്യമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ കഠിനാധ്വാനം,ക്രിക്കറ്റിനോടുള്ള സ്‌നേഹം,ഉയര്‍ന്ന കായിക ക്ഷമത തുടങ്ങി പല കാര്യങ്ങള്‍ പറയാനാവും. എന്നാല്‍ കോലിയുടെ വിജയത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍.

kohliandrashidkhan

'റണ്‍സ് പിന്തുടരുമ്പോള്‍ കോലിക്ക് വലിയ മികവാണുള്ളത്. മറ്റേത് ബാറ്റ്‌സ്മാനായാലും സമ്മര്‍ദ്ദത്തിനടിമപ്പെട്ട് മോശം ഷോട്ടുകള്‍ കളിക്കുമ്പോഴും കോലിയില്‍ നിന്ന് അത്തരമൊരു പിഴവ് ഉണ്ടാകാറില്ല.തന്റേതായ വഴിയിലൂടെയാണ് കോലി നടക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായത്തേക്കാളേറെ തന്റെ മനസ് പറയുന്നിടത്തൂടെ കോലി നടക്കും. ആത്മവിശ്വാസത്തോടെ കളിക്കുന്നതാണ് കോലിയുടെ വിജയത്തിന്റെ രഹസ്യമെന്നാണ് കരുതുന്നത്.

നല്ല ബോളുകളെ അദ്ദേഹം ബഹുമാനിക്കുകയും മോശം പന്തുകളെ പ്രഹരിക്കുകയും ചെയ്യും.വലിയ ആത്മവിശ്വാസം അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ കാണാനാവും. പല ബാറ്റ്‌സ്മാന്‍മാര്‍ക്കും ഈ ആത്മവിശ്വാസമില്ല. അതാണ് പലരും ബുദ്ധിമുട്ടാനുള്ള കാരണം.സ്വന്തം കഴിവുകളിലാണ് ആദ്യം വിശ്വാസം വേണ്ടത്'-റാഷിദ് ഖാന്‍ പറഞ്ഞു.

യുവതാരങ്ങള്‍ മാതൃകയാക്കേണ്ട താരമാണ് വിരാട് കോലി. അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലിരിക്കേണ്ടി വന്ന സാഹചര്യം വളരെ ചുരുക്കമാണ്. ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കാന്‍ അദ്ദേഹത്തിനെ സഹായിക്കുന്നത് ഫിറ്റ്‌നസാണ്. ഇക്കാര്യത്തില്‍ മാത്രം കോലി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് ഫിറ്റ്‌നസ് നിര്‍ണ്ണായക ഘടകമായി മാറിയത് കോലി ക്യാപ്റ്റനായ ശേഷമാണ്.

ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനാണ് കോലി. റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവും. ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ റാഷിദിന് സാധിച്ചിട്ടുണ്ട്. നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തിലും അദ്ദേഹം കളിക്കും. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലെയും നിര്‍ണ്ണായക താരമാണ് റാഷിദ്.

Story first published: Tuesday, June 8, 2021, 13:12 [IST]
Other articles published on Jun 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X