Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റാഷീദ് ഖാന്‍ ഒന്നാം നമ്പര്‍'; വാനോളം പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കര്‍. റാഷിദ് ഖാന്‍ മികച്ച സ്പിന്നര്‍ ആണെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ടി20യിലെ ലോകത്തിലെ മികച്ച സ്പിന്നര്‍ ആണ് അയാള്‍ എന്ന പറയുന്നതില്‍ മടിയില്ലെന്നാണ് സച്ചിന്റെ ട്വീറ്റ്.

കഴിഞ്ഞദിവസം ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ പ്രകടനത്തിന് പിന്നാലെയാണ് സച്ചിന്‍ റാഷിദിനെ പുകഴ്ത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ റാഷിദ് ആണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിലെത്തിച്ചത്. 10 പന്തില്‍ 34 റണ്‍സെടുത്ത താരം 3 വിക്കറ്റുകളും വീഴ്ത്തി.

rashid

സണ്‍റൈസേഴ്‌സ് ഒരിക്കല്‍ക്കൂടി കുറഞ്ഞ സ്‌കോറില്‍ ഒതുക്കപ്പെടുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്ന പത്തൊമ്പതുകാരന്റെ വെടിക്കെട്ട് പ്രകടനം. റാഷിന്റെ ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്‌സ് 174 റണ്‍സെടുത്തപ്പോള്‍, കൊല്‍ക്കത്ത ഇതേ താരത്തിന്റെ പന്തേറില്‍ പരാജയം രുചിക്കുകയും ചെയ്തു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റാഷിദ് തന്നെയാണ് ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഫൈനലിലും അഫ്ഗാന്‍ താരം തിളങ്ങിയാല്‍ സണ്‍റൈസേഴ്‌സ് കപ്പുയര്‍ത്തുമെന്നുറപ്പ്.

Story first published: Sunday, May 27, 2018, 8:52 [IST]
Other articles published on May 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+