ഏഷ്യാ കപ്പ്; പാക്കിസ്ഥാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് ഐസിസിയുടെ പിഴ ശിക്ഷ
അബുദാബി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റുമുട്ടലിന് പിന്നാലെ താരങ്ങള്‍ക്ക് പിഴ ശിക്ഷ. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍ എന്നിവര്‍ക്കം പാക് താരം ഹസന്‍ അലിക്കുമാണ് ശിക്ഷ വിധിച്ചത്. മൂന്നു കളിക്കാരും മാച്ച് ഫീയുടെ 15 ശതമാനം പിഴയടക്കണമെന്ന് മാച്ച് റഫറി നിര്‍ദ്ദേശിച്ചു. മത്സരത്തില്‍ അവസാന ഓവറില്‍ പാക്കിസ്ഥാന്‍ ജയിച്ചിരുന്നു.

അഫ്ഗാന്‍ ഇന്നിങ്‌സിന്റെ 33-ാം ഓവറില്‍ നടന്ന സംഭവത്തിനാണ് ഹസന്‍ അലിക്ക് ശിക്ഷ ലഭിച്ചത്. ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാന്‍ താരം ഹാഷ്മത്തുള്ള ഷാഹിദിക്കെതിരെ പന്തുകൊണ്ടെറിയാന്‍ ശ്രമിച്ചതാണ് കാരണം. ഇതിന് പിന്നാലെ 37-ാം ഓവറില്‍ അസ്ഗര്‍, ഹസന്‍ അലിയെ ചുമല്‍കൊണ്ട് ഇടിച്ചെന്നും അമ്പയര്‍ റിപ്പോര്‍ട്ട് നല്‍കി. പാക് ഇന്നിങ്‌സിന്റെ 47-ാം ഓവറില്‍ ആസിഫ് അലിക്ക് യാത്രയയപ്പ് നല്‍കിയതാണ് റാഷിദ് ഖാന് വിനയായത്.
പിഴ ശിക്ഷ ലഭിച്ച മൂന്നു താരങ്ങള്‍ക്കും ഡീമെറിറ്റ് പോയന്റും നല്‍കി. ഭാവിയില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ മത്സരത്തില്‍ നിന്നും വിലക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടിയുണ്ടായേക്കും. ഫീല്‍ഡ് അമ്പയര്‍മാരായ അനില്‍ ചൗധരി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ റിപ്പോര്‍ട്ട് പ്രകാരം മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് ആണ് ശിക്ഷ വിധിച്ചത്. മത്സരശേഷം താരങ്ങള്‍ കുറ്റം സമ്മതിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications