Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പുയര്‍ത്തുക ഇവരിലൊരാള്‍... ഉറപ്പിക്കാം, ആരാവും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്യാപ്റ്റന്‍?

ദില്ലി: ക്രിക്കറ്റിന്റെ വന്‍പൂരമായ ഐസിസിയുടെ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി ഒരു മാസം മാത്രം. 10 മുന്‍നിരടീമുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ തീപാറുന്ന പോാട്ടങ്ങള്‍ക്കാവും ക്രിക്കറ്റ് ലോകം സാക്ഷിയാവുക. ജൂലൈയില്‍ ലോര്‍ഡ്‌സിലെ പ്രശസ്തമായ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ആരാവും കപ്പുയര്‍ത്തുകയെന്നാണ് അറിയാനുള്ളത്.

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ഏകദിന റാങ്കിങിലെ ഒന്നാംസ്ഥാനക്കാരും ആതിഥേയരുമായ ഇംഗ്ലണ്ടും രണ്ടാം റാങ്കുകാരായ ഇന്ത്യയുമാണ് കിരീട സാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡിനെ നയിക്കുന്നത് കെയ്ന്‍ വില്ല്യംസണാണ്. മികച്ച ബാറ്റ്‌സ്മാനും തന്ത്രശാലിയായ നായകനുമാണ് അദ്ദേഹം. കിവീസ് ടീമിനൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ വില്ല്യംസണായിട്ടുണ്ട്. 2018നു ശേഷം വെറും ഏഴ് ഏകദിനങ്ങളില്‍ മാത്രമേ വില്ല്യംസണിനു കീഴില്‍ കിവീസ് തോറ്റിട്ടുള്ളൂ. 14 മല്‍സരങ്ങില്‍
ടീം വെന്നിക്കൊടി പാറിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും വളരെ കൂളായി ടീമിനെ നയിക്കാനുള്ള ശേഷിയാണ് വില്ല്യംസണിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇയോന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഇയോന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളും റാങ്കിലും ആതിഥേയരെന്ന ആനൂകുല്യവുമെല്ലാമുള്ള ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് ഇയോന്‍ മോര്‍ഗനാണ്. 2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് നാണംകെട്ട തോല്‍വിയോടെ പുറത്തായിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലീഷുകാര്‍ നടത്തിയത്. മോര്‍ഗനു കീഴില്‍ 76 ഏകദിനങ്ങളില്‍ കളിച്ച ഇംഗ്ലണ്ടിനു 50ലും ജയിക്കാനായിട്ടുണ്ട്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു കീഴില്‍ കന്നി ലോകകിരീടം സ്വപ്‌നം കാണുകയാണ് ഇന്ത്യ. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 68 മല്‍സരങ്ങളില്‍ 49ലും ടീമിനെ ജയിപ്പിക്കാന്‍ കോലിക്കായിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന പരമ്പരയില്‍ തോറ്റെങ്കിലും ലോകകപ്പില്‍ കോലിക്കു കീഴില്‍ ടീം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

നിലവിലെ ലോകചാംപ്യന്‍മാരെന്ന തലയോടുപ്പോടെ എത്തുന്ന ഓസ്‌ട്രേലിയയെ നയിക്കാനുള്ള നിയോഗം ഇത്തവണ ആരോണ്‍ ഫിഞ്ചിനാണ്. വിലക്കിനെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് പുറത്തായതോടെയാണ് ഫിഞ്ചിന് നറുക്കുവീണത്.
ഈ വര്‍ഷം കളിച്ച 14 ഏകദിനങ്ങളില്‍ ഒമ്പതിലും ടീം ജയിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ പരമ്പര വിജയങ്ങള്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സി കരിയറിലെ വലിയ നേട്ടങ്ങളാണ്.

സര്‍ഫ്രാസ് അഹമ്മദ് (പാകിസ്താന്‍)

സര്‍ഫ്രാസ് അഹമ്മദ് (പാകിസ്താന്‍)

ഏഷ്യയില്‍ നിന്നും ഇന്ത്യയെക്കൂടാതെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ് പാകിസ്താന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദാണ് ലോകകപ്പില്‍ പാക് ടീമിനെ നയിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ കന്നിക്കിരീടം ചൂടിയപ്പോള്‍ സര്‍ഫ്രാസായിരുന്നു ക്യാപ്റ്റന്‍. 31 കാരനായ അദ്ദേഹം 35 ഏകദിനങ്ങളിലാണ് പാക് ടീമിനെ നയിച്ചത്. ഇതില്‍ 21 എണ്ണത്തില്‍ പാകിസ്താന്‍ ജയിക്കുകയും ചെയ്തു.

Story first published: Tuesday, April 30, 2019, 15:57 [IST]
Other articles published on Apr 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+