വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഈ കപ്പല്‍ ആടി ഉലയില്ല, രക്ഷിക്കാന്‍ ഇവരുണ്ട്', ടീമിനെ ഒറ്റക്ക് കരകയറ്റിയ അഞ്ച് ഗംഭീര പ്രകടനങ്ങള്‍

ക്രിക്കറ്റ് മുന്‍വിധികള്‍ക്ക് സ്ഥാനമില്ലാത്ത മത്സരമാണ്. അവസാന പന്തുവരെ മത്സരഗതി മാറി മറിയാനുള്ള സാധ്യതകളുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പല ഒറ്റയാള്‍ പ്രകടനങ്ങളും കണ്ടിട്ടുണ്ട്. ഇതില്‍ പലതും അവസാന സമയത്ത് പൊരുതി വീണവയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ടീം വന്‍ തകര്‍ച്ച നേരിട്ട മത്സരങ്ങളില്‍ ഒറ്റക്ക് ടീമിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ച അഞ്ച് ഗംഭീര പ്രകടനങ്ങള്‍ നോക്കാം.

കപില്‍ ദേവ് (175)

കപില്‍ ദേവ് (175)

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലാണ് ക്യാപ്റ്റന്‍ കപിലിന്റെ ഗംഭീര പ്രകടനം ഉണ്ടായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 17 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് കപിലിന്റെ ഒറ്റയാള്‍ പ്രകടനം ഉണ്ടായത്. 138 പന്തുകള്‍ നേരിട്ട് 16 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 175 റണ്‍സാണ് കപില്‍ നേടിയത്. എട്ടാം വിക്കറ്റില്‍ സയ്യിദ് കിര്‍മാനിയുമായി 126 റണ്‍സിന്റെ കൂട്ടുകെട്ടും അദ്ദേഹം ഉണ്ടാക്കി. മത്സരത്തില്‍ 31 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

മാര്‍ക്കസ് സ്റ്റോയിനിസ് (146)

മാര്‍ക്കസ് സ്റ്റോയിനിസ് (146)

ഓസീസ് യുവ ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയിനിസും ഇത്തരത്തിലൊരു ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിനെ രക്ഷിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 67 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. എന്നാല്‍ ഒരുവശത്ത് സ്‌റ്റോയിനിസ് പൊരുതി. 117 പന്തില്‍ 9 ബൗണ്ടറിയും 11 സിക്‌സും ഉള്‍പ്പെടെ 146 റണ്‍സ് സ്റ്റോയിനിസ് അടിച്ചെടുത്തു. നിര്‍ഭാഗ്യവശാല്‍ മത്സരം ആറ് റണ്‍സിന് തോറ്റു.

ലൂക്ക് റോഞ്ചി (170)

ലൂക്ക് റോഞ്ചി (170)

മുന്‍ ന്യൂസീലന്‍ഡ് താരം ലൂക്ക് റോഞ്ചിയുടെ പേരിലും ഇത്തരമൊരു പ്രകടനമുണ്ട്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അദ്ദേഹം ന്യൂസീലന്‍ഡിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 93 ന് അഞ്ച് എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞ ന്യൂസീലന്‍ഡിനെ 99 പന്തില്‍ 14 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 170 റണ്‍സ് നേടിയ റോഞ്ചി രക്ഷിച്ചു. ഗ്രാന്റ് എലിയട്ടിനൊപ്പം 267 റണ്‍സ് കൂട്ടുകെട്ടാണ് താരം സൃഷ്ടിച്ചത്. ഇതോടെ 360 എന്ന ഗംഭീര ടോട്ടല്‍ കിവീസ് സ്വന്തമാക്കി. 108 റണ്‍സിന് കിവീസ് മത്സരം ജയിച്ചു.

ജോസ് ബട്‌ലര്‍ (110)

ജോസ് ബട്‌ലര്‍ (110)

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ഇത്തരത്തിലൊരു രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ 50 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ 110 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ വിജയത്തിലേക്കെത്തിച്ചു. 122 പന്തുകള്‍ നേരിട്ട ബട്‌ലര്‍ അവസാന വിക്കറ്റില്‍ ജേക്കി ബോളിനെ കൂട്ടുപിടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഒമ്പത് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.

മൈക്കല്‍ ബെവന്‍ (78*)

മൈക്കല്‍ ബെവന്‍ (78*)

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഫിനിഷറാണ് മൈക്കല്‍ ബെവന്‍. നിരവധി തവണ ഓസ്‌ട്രേലിയയുടെ രക്ഷകനായിട്ടുള്ള ബെവന്‍ 1995-96ല്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് മറക്കാനാവാത്ത പ്രകടനം നടത്തിയത്. 38 റണ്‍സിനിടെ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ രക്ഷകനായി ബെവനെത്തി. 88 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 78 റണ്‍സ് ബെവന്‍ നേടി. എട്ടാം വിക്കറ്റില്‍ പോള്‍ റിഫലിനൊപ്പം 83 റണ്‍സ് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ബെവന്‍ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

എംഎസ് ധോണി (113)

എംഎസ് ധോണി (113)

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നിരവധി തവണ ടീമിനെ ഒറ്റക്ക് രക്ഷിച്ച താരമാണ്. 2012ലെ പാകിസ്താന്‍ പരമ്പരയില്‍ ധോണി നേടിയ സെഞ്ച്വറി പ്രകടനമാണ് ഇതില്‍ മറക്കാനാവാത്തത്. 29 റണ്‍സിനിടെ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായപ്പോഴാണ് ധോണിയുടെ ഈ പ്രകടനം. 125 പന്തുകള്‍ നേരിട്ട് 7 ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം നേടിയത്. അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാനും ധോണിക്കായി.

Story first published: Friday, July 23, 2021, 21:02 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X