ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്‍

മുംബൈ: പുള്‍ ഷോട്ട് കളിക്കാനുള്ള മികവുകൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന താരങ്ങള്‍ നിരവധിയാണ്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് പുള്‍ ഷോട്ട് മനോഹരമായി കളിക്കുന്ന താരമായിരുന്നു. എബി ഡിവില്ലിയേഴ്‌സ്,ബ്രയാന്‍ ലാറ തുടങ്ങിയവരെല്ലാം മനോഹരമായി പുള്‍ഷോട്ട് കളിക്കാന്‍ മികവുള്ളവരായിരുന്നു. എന്നാല്‍ ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചവരാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച രീതിയില്‍ പുള്‍ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവര്‍ ആരൊക്കെയാണ്? ടോപ് ഫൈവിനെ നമുക്ക് പരിചയപ്പെടാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനുമായ വിരാട് കോലി ഈ പട്ടികയിലെ അഞ്ചാമനാണ്. മനോഹരമായി ഷോട്ട് കളിക്കാന്‍ ശേഷിയുള്ളതിനാലാണ് സച്ചിന്റെ പകരക്കാരനായി പലരും കോലിയെ വാഴ്ത്തുന്നത്. മികച്ച കവര്‍ ട്രൈവുകളാണ് കോലിയുടെ ഏറ്റവും മികച്ച ഷോട്ട്. ബൗണ്‍സറുകള്‍ കോലിയുടെ വീക്കനസ് ആണെങ്കിലും പലപ്പോഴും മികച്ച രീതിയില്‍ പന്ത് പുള്‍ ചെയ്ത് അതിര്‍ത്തി കടത്താന്‍ കോലിക്കായിട്ടുണ്ട്. 22,458 ററണ്‍സും 70 സെഞ്ച്വറിയും 110 അര്‍ധ സെഞ്ച്വറിയും നിലവില്‍ കോലിയുടെ പേരിലുണ്ട്.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഈ പട്ടികയിലെ നാലാം സ്ഥാനക്കാരനാണ്. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം ബൗണ്‍സറുകളെ മനോഹരമായി നേരിടും. പലപ്പോഴും പുള്‍ഷോട്ടിലൂടെ പന്ത് അതിര്‍ത്തി കടത്താനും മോര്‍ഗന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കെകെആറിന്റെ ക്യാപ്റ്റനാണ് മോര്‍ഗന്‍. 9132 റണ്‍സും 13 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും പരിമിത ഓവറില്‍ മോര്‍ഗന്റെ പേരിലുണ്ട്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ഏത് ബൗളറെയും കടന്നാക്രമിക്കാന്‍ ഈ ഇടം കൈയന് സവിശേഷ മിടുക്കുണ്ട്. സ്ഥിരതയോടെ കളിക്കുന്ന അദ്ദേഹം ബൗണ്‍സറുകളെ നന്നായി പുള്‍ഷോട്ട് കളിക്കുന്ന താരമാണ്. 2015ന് ശേഷം വാര്‍ണര്‍ നേടിയ റണ്‍സിലെ 14 ശതമാനവും പുള്‍ഷോട്ടുകളിലൂടെയാണ്. 15301 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. 43 സെഞ്ച്വറിയും 71 അര്‍ധ സെഞ്ച്വറിയും മഞ്ഞ ജഴ്‌സിയില്‍ വാര്‍ണര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പുള്‍ ഷോട്ട് കളിക്കാന്‍ മിടുക്കനാണ്. ടെസ്റ്റിലടക്കം പുള്‍ഷോട്ടിലൂടെ നിരവധി സിക്‌സുകള്‍ സ്‌റ്റോക്‌സ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. മീഡിയം പേസറായ സ്റ്റോക്‌സ് ബൗണ്‍സറുകള്‍ എറിയാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന താരമാണ്. 7614 റണ്‍സും 245 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 13 സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുള്‍ഷോട്ട് കളിക്കുന്നവരില്‍ നിലവിലെ കേമന്‍. ഏത് ഫോര്‍മാറ്റിലും ബൗണ്‍സറുകളെത്തിയാല്‍ രോഹിത് പുള്‍ ചെയ്ത് അതിര്‍ത്തികടത്തും. അദ്ദേഹത്തിന് ടൈമിങ് പിഴച്ച സാഹചര്യം വളരെ കുറവാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത്. 14454 റണ്‍സും 40 സെഞ്ച്വറിയും 76 ഫിഫ്റ്റിയും രോഹിതിന്റെ പേരിലുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 1, 2021, 20:30 [IST]
Other articles published on Mar 1, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X