ഇന്ത്യന്‍ ടീമില്‍ തഴഞ്ഞെങ്കിലെന്താ, 10 രഞ്ജിട്രോഫി കിരീടവുമായി വസിം ജാഫര്‍; എന്തൊരു താരം

മുംബൈ: മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പ്രായം 40 കഴിഞ്ഞെങ്കിലും ജാഫറിന്റെ ബാറ്റിങ് മികവിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന സീസണ്‍ ആണ് കടന്നുപോയത്. ആഭ്യന്തര ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ തോഴനായ താരം 10 രഞ്ജി ട്രോഫി കിരീടമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. വദര്‍ഭയ്‌ക്കൊപ്പം തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ജാഫര്‍ നേടിയിരിക്കുന്നത്.
നേരത്തെ മുംബൈയ്‌ക്കൊപ്പമായിരുന്ന താരം 2014ലാണ് വിദര്‍ഭയിലേക്ക് മാറുന്നത്. ഇതിനുശേഷം പരിക്കിനെ തുടര്‍ന്ന് ഒരു സീസണ്‍ പൂര്‍ണമായും നഷ്ടമായി. പരിക്ക് ഭേദമായി തിരിച്ചെത്തിയ താരം മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. രഞ്ജി ട്രോഫിയില്‍ 1000 റണ്‍സോ അതിലധികമോ രണ്ടു തവണ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി ഈ സീസണിലാണ് ജാഫര്‍ നേടിയത്. ഇത്തവണ 11 മത്സരങ്ങളില്‍നിന്നും 69.13 റണ്‍സ് ശരാശരിയില്‍ 1027 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

ഡബിള്‍ സെഞ്ച്വറില്‍ റെക്കോര്‍ഡ്
സൗരാഷ്ട്രയ്‌ക്കെതിരായ ഫൈനലില്‍ 23, 11 എന്നിങ്ങനെയാണ് സ്‌കോര്‍. ഫൈനലില്‍ വിദര്‍ഭ 78 റണ്‍സിന് ജയിക്കുകയും ചെയ്തു. വിജയികള്‍ക്കുവേണ്ടി ഈ സീസണില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും മറ്റാരുമല്ല. ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറിയും നേടി. ഏഷ്യയിലെ ഒരു റെക്കോര്‍ഡും ഇതിലൂടെ സ്വന്തമാക്കി. 40 വയസിനുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ഏഷ്യയിലെ ആദ്യ താരമാണ് ഇപ്പോള്‍ ജാഫര്‍. രഞ്ജി കരിയറില്‍ ആകെ ഒന്‍പത് തവണ ജാഫര്‍ 200 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ജാഫര്‍ ഇപ്പോഴും ഒന്നാംകിട ബാറ്റ്‌സ്മാന്‍ ആണ്.

രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്
രഞ്ജിയില്‍ 10,000 റണ്‍സിലേറെ നേടിയ താരമാണ് ജാഫര്‍. മുംബൈയ്ക്കുവേണ്ടിയായിരുന്നു കൂടുതല്‍ റണ്‍സും സ്‌കോര്‍ ചെയ്തത്. 2015-16 സീസണിലാണ് വിദര്‍ഭയ്ക്കുവേണ്ടി കളി ആരംഭിച്ചത്. 2017-18 സീസണില്‍ വിദര്‍ഭയെ രഞ്ജി ചാമ്പ്യന്മാരാക്കുന്നതില്‍ താരം മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. 2008ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന ജാഫറിന് സെലക്ടമാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നില്ല.

ഇന്ത്യയ്ക്കുവേണ്ടിയും തിളങ്ങി
ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1944 റണ്‍സും ജാഫര്‍ നേടി. ഓപ്പണറായിരുന്ന താരം ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക സ്‌കോര്‍ കണ്ടെത്തി. എന്നാല്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നീ താരങ്ങളുടെ രംഗപ്രവേശനത്തിനുശേഷം ജാഫറിന് അവസരങ്ങള്‍ കുറയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications