Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയല്‍ക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പ്രതീക്ഷകളുമായെത്തിയ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. തുടര്‍ച്ചയായ രണ്ടു ജയത്തിന് ശേഷമാണ് കേരളം രണ്ടാം തോല്‍വി വഴങ്ങുന്നത്. 369 എന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കേരളം കളിയുടെ നാലാം ദിവസം 217 ന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തി ടി. നടരാജനാണ് തമിഴ്‌നാടിന്റെ വിജയശില്‍പി. കേരളത്തിന്റെ ആദ്യ ഇന്നിങ്സിലും നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കേരളം കാര്യമായ പോരാട്ടമില്ലാതെയാണ് കീഴടങ്ങിയത്. സഞ്ജു സാംസണ്‍ 91 ഉം സിജോമോന്‍ ജോസഫ് 55 എന്നിവര്‍ പ്രതീക്ഷയേകിയെങ്കിലും ജയം നേടാനായില്ല. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 27 റണ്ണെന്ന നിലയിലായിരുന്നു കേരളം. നാലാം ദിനം 342 റണ്‍സിനായി ബാറ്റിങ്ങിറങ്ങിയ ടീമിന് 217 റണ്‍സ് നേടുമ്പോഴേക്കും എല്ലാവരും പുറത്തായി.

ds

നേരത്തെ തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 268ന് പകരമായി കേരളത്തിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്‌സിലും തമിഴ്‌നാട് 252 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടി. ഇതോടെ ജയിക്കാന്‍ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന കേരളത്തിന് പക്ഷെ ബൗളിങ് പിച്ചില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ജലജ് സക്‌സേന തമിഴ്‌നാടിനെതിരെ മങ്ങിയതും തിരിച്ചടിയായി.

Story first published: Monday, December 10, 2018, 8:21 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+