Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: മുംബൈയെ സൂര്യകുമാര്‍ നയിക്കും, തമിഴ്‌നാട് ക്യാപ്റ്റനായി വിജയ് ശങ്കര്‍

മുംബൈ: രഞ്ജി ട്രോഫിയുടെ ഈ സീസണിനുള്ള മുംബൈ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. നിലവിലെ ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് ദേശീയ ടീം മത്സരങ്ങളുടെ തിരക്കുള്ളതിനാലാണ് സൂര്യകുമാറിനെ നായകനാക്കിയത്. ഐപിഎല്ലിലടക്കം കളിച്ച് പരിചയസമ്പന്നനായ താരമാണ് സൂര്യകുമാര്‍.സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. അവസാന സീസണിലെ രഞ്ജി ട്രോഫിയില്‍ ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് മുംബൈയെ നയിച്ചത്.

കാര്യമായ നേട്ടം കൊയ്യാന്‍ ഈ സീസണിലെ മുംബൈക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് സൂര്യകുമാറിനെ പുതിയ നായകനാക്കി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിന്‍ക്യ രഹാനെ, യുവ താരം പൃഥ്വി ഷാ, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ ദേശീയ ടീമില്‍ കളിച്ചിട്ടുള്ള താരങ്ങളും ഇത്തവണ മുംബൈ നിരയിലുണ്ട്.

suryakumaryadav

അതേ സമയം തമിഴ്‌നാടിനെ ഇത്തവണ നയിക്കുന്ന ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട വിജയ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരം ബാബ അപരജിത്താണ് വൈസ് ക്യാപ്റ്റന്‍. ഇത്തവണ മികച്ച താരനിരയാണ് തമിഴ്‌നാടിനൊപ്പമുള്ളത്. ആര്‍ അശ്വിനും മുരളി വിജയിയും ഇത്തവണ തമിഴ്‌നാട് നിരയിലുണ്ടാവും. ഇതിനിടെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് കളിക്കാന്‍ അശ്വിന്‍ പോകുന്നതിനാലാണ് നായകസ്ഥാനത്ത് നിന്ന് താരത്തെ തഴഞ്ഞത്.

Story first published: Tuesday, December 3, 2019, 17:37 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+