രഞ്ജി ട്രോഫി: സൗരാഷ്ട്ര ഫൈനലില്‍, 21 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി ജയദേവ് ഉനദ്ഘട്ട്
രാജ്‌കോട്ട്: ഇടംകയ്യന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന്റെ മികവില്‍ രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്ര കടന്നു. സെമിയില്‍ ഗുജറാത്തിനെതിരെ 92 റണ്‍സിന്റെ ജയമാണ് സൗരാഷ്ട്ര പിടിച്ചെടുത്തത്. 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ 234 റണ്‍സില്‍ ഉനദ്ഘട്ടും സംഘവും എറിഞ്ഞൊതുക്കി. രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഉനദ്ഘട്ടാണ് സൗരാഷ്ട്രയ്ക്ക് ജയം സമ്മാനിച്ചത്.

രണ്ടാം സെഷനില്‍ നായകന്‍ പാര്‍ത്ഥിവ് പട്ടേലും ചിരാഗ് ഗാന്ധിയും കൂടി ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഉനദ്ഘട്ടിന്റെ സ്‌പെല്ലില്‍ ഗുജറാത്തിന്റെ പ്രതിരോധം തകര്‍ന്നുവീണു. ഇരുവരെയും ഉനദ്ഘട്ടാണ് തിരിച്ചയച്ചത്. ഇതോടെ ഗുജറാത്തിന്റെ പോരാട്ടവും അവസാനിച്ചു. സെഞ്ച്വറിക്ക് ഏഴു റണ്‍സകലെ വെച്ചാണ് പാര്‍ത്ഥിവ് മടങ്ങിയത്. സെഞ്ച്വറിക്ക് നാലു റണ്‍സ് അകലെ വെച്ചു ചിരാഗിന്റെ സ്റ്റംപും സൗരാഷ്ട്ര നായകന്‍ പിഴുതെറിഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ 139 റണ്‍സ് എടുത്ത സൗരാഷ്ട്ര താരം എവി വാസവഡയാണ് മാന്‍ ഓഫ് ദി മാച്ച്. ഇതേസമയം, മത്സരത്തില്‍ രണ്ടിന്നിങ്‌സുകളിലുമായി പത്തു വിക്കറ്റുകള്‍ തികച്ച ജയദേവ് ഉനദ്ഘട്ട് 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. സെമിയിലെ തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറായി ജയദേവ് ഉനദ്ഘട്ട് മാറി. ടൂര്‍ണമെന്റില്‍ 65 വിക്കറ്റുകളാണ് ഉനദ്ഘട്ട് മൊത്തം കുറിച്ചത്. നേരത്തെ, കര്‍ണാടക താരം ദൊദ്ദ ഗണേശിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ് (1998-99 സീസണ്‍).
രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി മാറാനും ഉനദ്ഘട്ടിന് ഫൈനലില്‍ അവസരമുണ്ട്. അഷുതോഷ് അമാന്റെ പേരിലാണ് വിക്കറ്റുവേട്ടയുടെ റെക്കോര്‍ഡ്. 2018-19 സീസണില്‍ 68 വിക്കറ്റുകളാണ് അഷുതോഷ് കുറിച്ചത്.

പറഞ്ഞുവരുമ്പോള്‍ ലക്ഷ്മിപതി ബാലാജിക്കും അനികേത് ചൗധരിക്കും ശേഷം സീസണില്‍ ഏഴു തവണ അഞ്ചു വിക്കറ്റ് നേട്ടം തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാണ് ജയദേവ് ഉനദ്ഘട്ട്. അടുത്തിടെയാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നു വിക്കറ്റു നേട്ടം പൂര്‍ത്തിയാക്കിയത്. ഫൈനലില്‍ ബംഗളുമായി ഉനദ്ഘട്ട നയിക്കുന്ന സൗരാഷ്ട്ര ഏറ്റുമുട്ടും. കഴിഞ്ഞവര്‍ഷവും രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്ര കടന്നിരുന്നു. എന്നാല്‍ അന്ന് വിദര്‍ഭയോട് തോറ്റു ടീമിന് കിരീടം നഷ്ടമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications