For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: രണ്ടാം ദിനം രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ആറാം റൗണ്ടില്‍ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. രണ്ടാം ദിനം രാജസ്ഥാന്‍ കുറിച്ച 178 റണ്‍സ് ലീഡ് മറിക്കടക്കുന്നതിനിടെ കേരളം 82 റണ്‍സിന് ഒന്നടങ്കം പുറത്തായി. ഇന്നിങ്‌സിനും 96 റണ്‍സിനുമാണ് രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ആകെ നാലു ബാറ്റ്‌സ്മാന്മാര്‍ മാത്രമേ കേരളത്തിനായി രണ്ടക്കം കടന്നുള്ളൂ. ഇവരില്‍ 49 പന്തില്‍ 18 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍.

രഞ്ജി ട്രോഫി: രണ്ടാം ദിനം രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

രണ്ടാം ദിനം ആറു വിക്കറ്റുകള്‍ പിഴുത രാജസ്ഥാന്റെ എസ് കെ ശര്‍മ്മയാണ് കേരളത്തിന്റെ ചെറുത്തുനില്‍പ്പിന് വിരാമമിട്ടത്. ഇദ്ദേഹം തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. ആദ്യ ഇന്നിങ്‌സിന് സമാനമായിരുന്നു കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സും. കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ കണ്ടെത്തിയതോടെ 32 ആം ഓവറില്‍ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.

നേരത്തെ, ടോസ് ജയിച്ച കേരളം രാജസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് തൊട്ടേ കേരളത്തിന് കണക്കുകൂട്ടലുകള്‍ പാളി. റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, സഞ്ജു സാംസണ്‍, സന്ദീപ് വാരിയര്‍ എന്നിവരെ കൂടാതെയാണ് കേരളം രാജസ്ഥാനെതിരെ കളിച്ചത്. ഫലമോ, ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സിന് കേരളം പുറത്തായി. അഞ്ചു ബാറ്റ്‌സ്മാന്മാരാണ് ഒറ്റ അക്ക സംഖ്യയില്‍ തിരിച്ചുകയറിയത്. രണ്ടു പേര്‍ക്ക് അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല.

രഞ്ജി ട്രോഫി: രണ്ടാം ദിനം രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

83 പന്തില്‍ 18 റണ്‍സെടുത്ത രോഹന്‍ പ്രേമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. ശേഷം ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാനാകട്ടെ, ഓപ്പണര്‍ യൈ ബി കോത്താരി കുറിച്ച 92 റണ്‍സ് മികവില്‍ സ്‌കോര്‍ബോര്‍ഡില്‍ 268 റണ്‍സ് രേഖപ്പെടുത്തി. നാലാം നമ്പറില്‍ ആര്‍ കെ ബിഷ്‌ണോയി പൂര്‍ത്തിയാക്കിയ അര്‍ധ സെഞ്ച്വറിയും (68 പന്തില്‍ 67) രാജസ്ഥാന് തുണയായി.

ഏഴു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ പ്രധാന വിക്കറ്റു വേട്ടക്കാരന്‍. തോല്‍വിയോടെ ഗ്രൂപ്പ് എ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. അഞ്ചു മത്സരങ്ങളില്‍ നിന്നും ഒരു ജയവും മൂന്നു തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം. ആന്ധ്ര, പഞ്ചാബ്, വിദര്‍ഭ ടീമുകളാണ് ഗ്രൂപ്പ് എയിലെ മുന്‍നിരക്കാര്‍.

Story first published: Monday, January 20, 2020, 16:25 [IST]
Other articles published on Jan 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+