Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: പാര്‍ഥിവ് പട്ടേലിന് സെഞ്ച്വറി, ഗോവയ്‌ക്കെതിരേ ഗുജറാത്ത് മികച്ച നിലയില്‍

വല്‍സാഡ്: രഞ്ടി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവയ്‌ക്കെതിരേ ഗുജറാത്ത് മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 330 എന്ന മികച്ച നിലയിലാണ് ഗുജറാത്ത്. സെഞ്ച്വറിയോടെ ക്രീസിലുള്ള ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിന്റെ (118) ബാറ്റിങ്ങാണ് ഗുജറാത്തിന് കരുത്തായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. സമിത് ഗോയലും (52) പ്രിയങ്ക് പാഞ്ചലും (28) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഭാര്‍ഗവ് മേറായി (84) അര്‍ധ സെഞ്ച്വറിയും നേടിയതോടെ ഗുജറാത്ത് ഇന്നിങ്‌സിന് അടിത്തറയായി.

parthivpatel

മന്‍പ്രീത് ജുനീജ (1) പെട്ടെന്ന് മടങ്ങിയെങ്കിലും അവസരോചിത ഇന്നിങ്‌സ് പുറത്തെടുത്ത പാര്‍ഥിവ് ടീമിനെ മികച്ച സ്‌കോറിലേക്കുയര്‍ത്തി. 156 പന്തില്‍ 15 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് പാര്‍ഥിവ് ക്രീസിലുള്ളത്. പാര്‍ഥിവിനൊപ്പം ചിരഗ് ഗാന്ധിയാണ് (40) ക്രീസില്‍. അക്‌സര്‍ പട്ടേലാണ് ഗുജറാത്ത് നിരയില്‍ ഇനി പ്രതീക്ഷ നല്‍കുന്ന താരം. ഗോവയ്ക്കുവേണ്ടി അമിത് വര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിജീഷ് പ്രഭുദേശായി, ദര്‍ശന്‍ മിസല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Thursday, February 20, 2020, 18:11 [IST]
Other articles published on Feb 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+