Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി; ആദ്യദിനം പഞ്ചാബിനെതിരെ കേരളം പുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തകര്‍ച്ച. ആദ്യഇന്നിങ്‌സില്‍ കേരളം 227 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് കേരളത്തിന് വിനയായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞു. മുഹമ്മദ് അസറുദ്ദീന്‍(8), ജലജ് സക്‌സേന(0), രോഹന്‍ പ്രേം(2), സച്ചിന്‍ ബേബി(9) എന്നിവര്‍ പൊടുന്നനെ കൂടാരം കയറിയതോടെ മധ്യനിരയുടെ ചെറുത്തുനില്‍ക്കാണ് ടീമിന് നട്ടെല്ലായത്. റോബിന്‍ ഉത്തപ്പ(48), സല്‍മാന്‍ നിസാര്‍(91), വിഷ്ണു വിനോദ്(20), അക്ഷയ് ചന്ദ്രന്‍(28) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ 227 എന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.

Cricket

പഞ്ചാബിനുവേണ്ടി ഓപ്പണിങ് ബൗളര്‍മാര്‍ തിളങ്ങി. സിദ്ധാര്‍ഥ് കൗള്‍, ബല്‍തേജ് സിങ്, വിനയ് ചൗധരി എന്നിവര്‍ മൂന്ന് വിക്കറ്റുവീതം വീഴ്ത്തിയപ്പോള്‍ ഗുര്‍ക്രീത് മന്‍ 1 വിക്കറ്റും സ്വന്തമാക്കി. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഗുര്‍ക്രീത് മന്‍(16), മായങ്ക് മാര്‍ഖണ്ഡെ(12) എന്നിവരാണ് ക്രീസിലുള്ളത്. ആദ്യദിനം വീണ രണ്ട് വിക്കറ്റും നിധീഷ് സ്വന്തമാക്കി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ രണ്ടാംദിനം മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് കേരളം.

Story first published: Sunday, January 12, 2020, 8:48 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+