Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ഏഴ് വിക്കറ്റുമായി നിധീഷ്, പഞ്ചാബിനെതിരേ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരേ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ 227 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 218 റണ്‍സിന് കൂടാരംകയറി. ഏഴ് വിക്കറ്റ് വീഴ്ത്തിയ നിധീഷിന്റെ ബൗളിങ്ങാണ് പഞ്ചാബിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഒമ്പത് റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ടു.

രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ് ആതിഥേയരായ കേരളം. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ 97 റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളത്തിനുള്ളത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന് ആദ്യ പന്തില്‍ത്തന്നെ റോബിന്‍ ഉത്തപ്പയെ (0) നഷ്ടമായി. രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10), വിഷ്ണു വിനോദ് (8) എന്നിവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.

ranji trophy

പഞ്ചാബിനുവേണ്ടി ഗുര്‍കീരത് സിങ് മാന്‍ നാല് വിക്കറ്റും വിനയ് ചൗധരി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ 21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് നിധീഷ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പഞ്ചാബിനുവേണ്ടി നായകന്‍ മന്ദീപ് സിങ് (71) അര്‍ധ സെഞ്ച്വറി നേടി. ഗുര്‍കീരത് സിങ് മാന്‍ (37), സിദ്ധാര്‍ത്ഥ് കൗള്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സല്‍മാന്‍ നിസാര്‍ (91), റോബിന്‍ ഉത്തപ്പ (48) എന്നിവരുടെ ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളത്തെ തുണച്ചത്.

Story first published: Monday, January 13, 2020, 8:35 [IST]
Other articles published on Jan 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+