വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: ഗുജറാത്തിനെതിരേ തിരിച്ചടിച്ച് കേരളം, രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി

ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഗുജറാത്തിനെക്കാള്‍ 111 റണ്‍സ് മാത്രം പിന്നിലാണ് കേരളം

1

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരേ തിരിച്ചടിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 388 റണ്‍സിന് കൂടാരം കയറി. മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മലിന്റെ (129) സെഞ്ച്വറിക്കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഗുജറാത്തിനെക്കാള്‍ 111 റണ്‍സ് മാത്രം പിന്നിലാണ് കേരളം. കളിനിര്‍ത്തുമ്പോള്‍ വത്സല്‍ ഗോവിന്ദ് (14) വിഷ്ണു വിനോദ് (21) എന്നിവരാണ് ക്രീസില്‍.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. 388 റണ്‍സിനിടെ എല്ലാവരും കൂടാരം കയറി. ഹെറ്റ് പട്ടേലിന്റെയും (185), കരണ്‍ പട്ടേലിന്റെയും (120) സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന നിലയിലേക്ക് തകര്‍ന്ന ഗുജറാത്തിനെ ഹെറ്റ് പട്ടേല്‍-കരണ്‍ പട്ടേല്‍ കൂട്ടുകെട്ടാണ് രക്ഷിച്ചത്.

1

കേതന്‍ പട്ടേല്‍ (0), സൗരവ് ചൗഹാന്‍ (25), ബി മേറായി (0), ജുനേജ (3) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഹെറ്റ് പട്ടേല്‍ നിലയുറപ്പിച്ച് നിന്നു. 245 പന്തുകള്‍ നേരിട്ട് 29 ഫോറും രണ്ട് സിക്‌സുമാണ് ഹെറ്റ് പട്ടേല്‍ നേടിയത്. കരണ്‍ പട്ടേല്‍ 166 പന്തുകള്‍ നേരിട്ട് 18 ഫോറും ഒരു സിക്‌സും നേടി. ഉമാംഗ് കുമാറും (24) മധ്യനിരയില്‍ തിളങ്ങി. എന്നാല്‍ ഗുജറാത്തിന്റെ വാലറ്റം തീര്‍ത്തും നിരാശപ്പെടുത്തി.

കേരളത്തിനായി ശ്രീശാന്തിന് പകരക്കാരനായി എത്തിയ എംഡി നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ദിനം അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 22 ഓവറില്‍ ഒമ്പത് മെയ്ഡനടക്കം 54 റണ്‍സ് വിട്ടുകൊടുത്താണ് നിധീഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ബേസില്‍ തമ്പി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുവതാരം ഏദന്‍ ആപ്പില്‍ ടോം ഒരു വിക്കറ്റും സ്വന്തമാക്കി.

2

മറുപടിക്കിറങ്ങിയ കേരളത്തിന് മികച്ച തുടക്കം ലഭിച്ചു. രോഹന്‍ കുന്നുമ്മലും പൂനം രാഹുലും (44) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 51 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറിയടക്കം നേടിയ പൂനം രാഹുലാണ് ആദ്യം മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ജലജ് സക്‌സേന (4) പെട്ടെന്ന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (53) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 100 പന്ത് നേരിട്ട് ആറ് ഫോറും ഒരു സിക്‌സുമാണ് സച്ചിന്‍ ബേബി നേടിയത്. നാലാമനായി രോഹന്‍ പുറത്താവുമ്പോള്‍ കേരള സ്‌കോര്‍ബോര്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 249 എന്ന നിലയിലേക്കെത്തിയിരുന്നു. 171 പന്തുകള്‍ നേരിട്ട് 16 ഫോറും നാല് സിക്‌സുമാണ് രോഹന്‍ കുന്നുമ്മല്‍ നേടിയത്.

3

മൂന്നാം ദിനം വത്സല്‍ ഗോവിന്ദ്, വിഷ്ണു വിനോദ് കൂട്ടുകെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഗുജറാത്തിനായി സിദ്ധാര്‍ത്ഥ് ദേശായി രണ്ടും രോഷ് കലേറിയ, അര്‍സാന്‍ നാഗേശ്‌വാല എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ജയിച്ച കേരളം നിലവില്‍ ഗ്രൂപ്പില്‍ തലപ്പത്താണ്. ഗുജറാത്തിനെതിരേയും ജയിക്കാനായാല്‍ കേരളത്തിനത് വലിയ കരുത്താവും. എസ് ശ്രീശാന്തിന് ഇനിയുള്ള മത്സരങ്ങളില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണ കരുത്തുറ്റ പ്രകടനം തന്നെയാണ് കേരളം പുറത്തെടുക്കുന്നത്.

Story first published: Friday, February 25, 2022, 18:14 [IST]
Other articles published on Feb 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X