Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ കേരളം ഇനിയും കാത്തിരിക്കണം, ഹിമാചലിനോട് തോറ്റു

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് ദയനീയ തോല്‍വി. അതോടെ നോക്കൗട്ട് റൗണ്ടെന്നത് കേരളത്തിന് സ്വപ്‌നം മാത്രമായി അവശേഷിക്കും. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശ് ആറ് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ 24 റണ്‍സ് മാത്രം മതിയായിരുന്ന ഹിമാചല്‍ പ്രദേശ് 4.2 ഓവറില്‍ ജയം സ്വന്തമാക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 60 റണ്‍സ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിങ്‌സില്‍ 83 റണ്‍സിന് ഓള്‍ഔട്ടായത് ഹിമാചലിന് ജയം എളുപ്പമാക്കി.

ranji trophy

60 റണ്‍സ് കമ്മിയുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തെ 33 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ നേടിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ബിപുള്‍ ശര്‍മയാണ് വരിഞ്ഞുകെട്ടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും കേരളത്തിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന. രോഹന്‍ പ്രേം 15ഉം മുഹമ്മദ് അസറുദ്ദീന്‍, റോബര്‍ട്ട് എന്നിവര്‍ 14 റണ്‍സ് വീതംമെടുത്തു.

ജയിക്കാന്‍ 24 റണ്‍സ് മാത്രം മതിയായിരുന്ന ഹിമാചലിനും കേരളത്തിന്റെ അതേ ഗതിതന്നെയായിരുന്നു എന്നാല്‍ 24 റണ്‍സ് അത്ര ദുഷ്‌കരമല്ലാതിരുന്നത് ഹിമാചലിനെ തുണച്ചു. ജയിക്കാനായി ഹിമാചല്‍ 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് പിച്ചിലെ വാരിക്കുഴികളെ എടുത്തുകാണിക്കുന്നുണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ ഹിമാചലിന്റെ നാലുവിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍ മോനിഷായിരുന്നു. രണ്ടോവര്‍ മാത്രം എറിഞ്ഞ മോനിഷ് റണ്‍സൊന്നും വിട്ടുകൊടുക്കാതെയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.

ജയത്തോടെ ഹിമാചല്‍ പ്രദേശ് എട്ട് കളികളില്‍ നിന്ന് 29 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള സൗരാഷ്ട്രയ്‌ക്കൊപ്പമെത്തി.

സ്‌കോര്‍ : കേരളം ഒന്നാം ഇന്നിങ്‌സ്- 103 , രണ്ടാം ഇന്നിങ്‌സ്- 83
ഹിമാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സ്- 163 , രണ്ടാം ഇന്നിങ്‌സ്- 4ന് 24

Story first published: Wednesday, December 2, 2015, 13:22 [IST]
Other articles published on Dec 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+