For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി; വിദര്‍ഭയ്ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം; സൗരാഷ്ട്ര ബാറ്റിങ്ങില്‍ തകര്‍ന്നു

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയെ തകര്‍ത്ത് വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. 78 റണ്‍സിനാണ് സൗരാഷ്ട്രയുടെ ജയം. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനായി 206 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദിത്യ സര്‍വതെയുടെ ആറ് വിക്കറ്റ് പ്രകടനമാണ് സൗരാഷ്ട്രയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സുകളിലുമായി ആദിത്യ 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സെടുത്ത് ബാറ്റിങ്ങിലും യുവതാരം നിര്‍ണായകമായി.

Vidarbha

ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 312 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 307 റണ്‍സിന് എല്ലാവരും പുറത്തായി. നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ 200 റണ്‍സെടുത്ത് 206 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മുന്നില്‍വെച്ചെങ്കിലും ബാറ്റിങ്ങിലെ തിരിച്ചടി സൗരാഷ്ട്രയ്ക്ക് വിനയായി. വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്കായി വിശ്വരാജ് ജഡേജ 52 റണ്‍സെടുത്തു. 17 റണ്‍സെടുത്ത ധര്‍മേന്ദ്ര സിന്‍ഹ് ജഡേജയാണ് തൊട്ടുപിന്നിലുള്ളത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല.

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര രണ്ട് ഇന്നിങ്‌സിലും പരാജയമായി. ആദ്യ ഇന്നിങ്‌സില്‍ 1 റണ്‍സെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. സൗരാഷ്ട്രയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ സ്‌നെല്‍ പട്ടേല്‍ 102 റണ്‍സെടുത്തെങ്കിലും കാര്യമില്ലതായി. 46 റണ്‍സെടുത്ത ജയ്‌ദേവ് ഉനദ്കട്ടാണ് അവരുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

നേരത്തേ അക്ഷയ് കര്‍നേവറുടെ (73*) അപരാജിത ഇന്നിങ്സാണ് വിദര്‍ഭയെ ആദ്യ ഇന്നിങ്‌സില്‍ 300ന് മുകളില്‍ നേടാന്‍ സഹായിച്ചത്. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടാം ഇന്നിങ്‌സില്‍ ഗണേഷ് സതീഷ്(35), മോഹിത് കാലെ(38), ആദിത്യ സര്‍വതെ (49) എന്നിവരാണ് വിജയലക്ഷ്യം കുറിച്ചത്.

Story first published: Thursday, February 7, 2019, 12:14 [IST]
Other articles published on Feb 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+