Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ഫൈനല്‍; ആദ്യദിനം ബാറ്റിങ് തകര്‍ച്ചയില്‍ സൗരാഷ്ട്ര

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലിലിന്റെ ആദ്യ ദിനം ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ്. നന്നായി തുടങ്ങിയിട്ടും മധ്യനിരയുടെ തകര്‍ച്ചയാണ് ടീമിന് വിനയായത്. വിക്കറ്റ് തുടരെ വീണതോടെ പ്രതിരോധത്തിലായ സൗരാഷ്ട്രയ്ക്ക് ഒച്ചിഴയുന്ന ബാറ്റിങ്ങും ആദ്യദിനം തിരിച്ചടിയായി.

ഓപ്പണര്‍മാരായ ഹാര്‍വിക് ദേശായിയും അവി ഭരത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് സൗരാഷ്ട്രയ്ക്ക് നല്‍കിയത്. ഹാര്‍വിക് 38 റണ്‍സെടുത്തും അവി ഭരത് 54 റണ്‍സെടുത്തും പുറത്തായി. ഹാര്‍വിക് പുറത്തായശേഷമെത്തിയ വിശ്വരാജ് ജഡേജയും മികവുകാട്ടി. 54 റണ്‍സെടുത്താണ് വിശ്വരാജ് പുറത്തായത്. ഇതിനുശേഷം ബാറ്റിങ്ങില്‍ താളം തെറ്റിയതോടെ ആതിഥേയര്‍ പിറകോട്ട് പോവുകയായിരുന്നു.

ranjitrophysaurashtravsbengal

അര്‍പിത് വാസവദ (29), ഷെല്‍ഡന്‍ ജാക്‌സണ്‍ (14), ചേതേശ്വര്‍ പൂജാര (5), ചേതന്‍ സക്കറിയ (4) എന്നിങ്ങനെയാണ് സൗരാഷ്ട്രയുടെ ആദ്യദിനത്തിലെ സ്‌കോറര്‍മാര്‍. അര്‍പ്പിത് ആണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര കളിക്കിടെ മടങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായി. ബാറ്റിങ്ങില്‍ നെടുംതൂണാകുമെന്ന് കരുതിയ താരമാണ് പൂജാര. സുഖമില്ലാതിരുന്ന പൂജാര ആറാം നമ്പറായാണ് ബാറ്റിങ്ങിനിറങ്ങിയത്. മൂന്നാം നമ്പറായി ഇറങ്ങാറുള്ള താരം സ്വയം പിന്നിലേക്ക് വലിഞ്ഞെങ്കിലും ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്നാണ് ആദ്യദിനം തന്നെ ക്രീസിലിറങ്ങേണ്ടിവന്നത്. എന്നാല്‍, കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട താരം തിരിച്ചുകയറുകയായിരുന്നു. മൂന്നു വിക്കറ്റു വീഴ്ത്തിയ ആകാശ് ദീപ് ബംഗാളിനുവേണ്ടി ബൗളിങ്ങില്‍ തിളങ്ങി. സെമിയില്‍ തിളങ്ങിയ ഇഷാന്‍ പോറല്‍, ഷഹ്ബാദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Story first published: Tuesday, March 10, 2020, 8:49 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+