Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: തുമ്പയില്‍ കേരളത്തെ തകര്‍ത്ത് ബംഗാള്‍, ജയം എട്ട് വിക്കറ്റിന്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനോട് അടിപതറി കേരളം. ആതിഥേയരായ കേരളത്തെ എട്ട് വിക്കറ്റിനാണ് ബംഗാള്‍ തകര്‍ത്തത്. 48 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് കേരളത്തിന് തിരിച്ചടിയായത്.

ഒന്നാം ഇന്നിങ്‌സില്‍ 68 റണ്‍സ് ലീഡ് വഴങ്ങിയതിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം 115 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട അര്‍നാബ് നന്ദിയുടെയും ഷഹബാസ് അഹ്മദിന്റെ ബൗളിങ്ങിന് മുന്നില്‍ കേരളം തകരുകയായിരുന്നു. 33 റണ്‍സ് വീതം നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും മാത്രമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

cricket

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും (9) തിളങ്ങാനായില്ല. ജലജ് സക്‌സേന (1), പൂനം രാഹുല്‍ (0) എന്നിവരും നിരാശപ്പെടുത്തി. അശോക് ഡിന്‍ഡ ബംഗാളിന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ കേരളത്തിന്റെ 239 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ബംഗാള്‍ 307 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ അഭിഷേക് കുമാര്‍ രാമന്റെ (110) പ്രകടനമാണ് ബംഗാളിനെ തുണച്ചത്. മനോജ് തിവാരി (51), ഷഹബാസ് അഹമ്മദ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

Story first published: Thursday, December 19, 2019, 17:40 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+