വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji trophy: കേരളം തിരിച്ചടിക്കുന്നു- രോഹന് സെഞ്ച്വറി നഷ്ടം, രാഹുല്‍ സെഞ്ച്വറിയിലേക്ക്

മധ്യപ്രദേശ് 585 റണ്‍സിനു ഡിക്ലയര്‍ ചെയ്തു

1

രാജ്‌കോട്ട്: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ പോരാട്ടത്തില്‍ കേരളം തിരിച്ചടിക്കുന്നു. 585 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് മധ്യപ്രദേശ് ഒന്നാമിന്നിങ്‌സില്‍ നേടിയത്. മറുപടിയില്‍ കേരളം മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിനു 198 റണ്‍സെന്ന മോശമല്ലാത്ത നിലയിലാണ്. 82 റണ്‍സോടെ ഓപ്പണര്‍ പി രാഹുലും ഏഴു റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസിലുള്ളത്. ഒരു ദിവസം മാത്രം ശേഷിക്കെ മല്‍സരം സമനിലയാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ മധ്യപ്രദശിനൊപ്പമെത്താന്‍ കേരളത്തിനു 387 റണ്‍സ് കൂടി വേണം.

178 ബോളില്‍ 13 ബൗണ്ടറികളടക്കമാണ് രാഹുല്‍ 82 റണ്‍സ് നേടിയത്. സച്ചിന്‍ ബേബിയാവട്ടെ 26 ബോളില്‍ ഒരു ബൗണ്ടറിയടിച്ചാണ് ഏഴു റണ്‍സ് സ്‌കോര്‍ ചെയ്തത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 73 ബോളില്‍ 31 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. രോഹന്‍ കുന്നുമ്മല്‍ (75), വല്‍സല്‍ ഗോവിന്ദ് (15) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

ഗുജറാത്തിനെതിരായ കളിഞ്ഞ മല്‍സരത്തില്‍ രണ്ടിന്നിങ്‌സിലും സെഞ്ച്വറിയും ആദ്യ കളിയില്‍ മേഘാലയ്‌ക്കെതിരേ ഒരു സെഞ്ച്വറിയും നേടിയ രോഹന്‍ ഈ കളിയിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. പക്ഷെ സെഞ്ച്വറിക്കു 25 റണ്‍സകലെ വിക്കറ്റ് കൈവിടുകയായിരുന്നു. 110 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കേരളത്തിനു തകര്‍പ്പന്‍ തുടക്കമാണ് രോഹന്‍-രാഹുല്‍ സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 129 റണ്‍സ് അടിച്ചെടുത്തു.

നേരത്തേ അഞ്ചു വിക്കറ്റിനു 474 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ് മൂന്നാംദിനം
കളി പുനരാരംഭിച്ചത്. ഡബിള്‍ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ യഷ് ദുബേയെ ട്രിപ്പിളടിക്കാന്‍ കേരളം അനുവദിച്ചില്ല. 289 റണ്‍സെടുത്തു നില്‍ക്കെ ദുബെയെ കേരളം പുറത്താക്കി. 591 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 35 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രണ്ടാംദിനം രജത് പാട്ടിധറും (142) മധ്യപ്രദേശിനായി സെഞ്ച്വറി നേടിയിരുന്നു. അക്ഷത് രഘുവംശിയാണ് (50) മറ്റൊരു പ്രധാന സ്‌കോറര്‍.

കേരള ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയായിരുന്നു. ആറു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 51.3 ഓവറില്‍ 18 മെയ്ഡനുകളടക്കം 116 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ആറു പേരെ പുറത്താക്കിയത്. എന്‍പി ബേസിലിനും സിജോമോന്‍ ജോസഫിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Story first published: Saturday, March 5, 2022, 17:48 [IST]
Other articles published on Mar 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X